Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഹൈലൈറ്റ് സൈബർ ടവർ നിർമ്മാണോത്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

04 OCTOBER 2026 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും

കേരളത്തിന്റെ ഐടി വിപ്ലവത്തിന് തിരിതെളിയിച്ചുകൊണ്ട്, കോഴിക്കോട് സൈബർപാർക്കിൽ ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഐടി ഹബ്ബായ ഹൈലൈറ്റ് സൈബർ ടവറിന്റെ നിർമ്മാണോത്ഘാടനം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിച്ചു. മലബാറിന്റെ സാങ്കേതിക മേഖലയ്ക്ക് പുതിയ മുഖച്ഛായ നൽകുന്ന ഐടി പദ്ധതിയുടെ തുടക്കമാണ് ഈ സൈബർ ടവർ. 2.5 ഏക്കറിൽ 9 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ ഗ്രേഡ് എ വാണിജ്യ സമുച്ചയം, വരും വർഷങ്ങളിൽ 12 ദശലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലം വികസിപ്പിക്കാനുള്ള ഹൈലൈറ്റ് ഗ്രൂപ്പിന്റെ പദ്ധതിയുടെ ഭാഗമാണ്.

 

നൂതന സാങ്കേതികവിദ്യകൾക്കും പരീക്ഷണങ്ങൾക്കും മുൻഗണന നൽകി കേരളത്തെ പുനർവിഭാവനം ചെയ്യുക (Re-imagining Kerala) എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. ഈ ദിശയിലുള്ള പ്രചോദനാത്മകമായ മുന്നേറ്റമാണ് ഹൈലൈറ്റ് ഗ്രൂപ്പും പി. സുലൈമാനും കാഴ്ചവെക്കുന്നതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. ഹൈലൈറ്റ് നിർമിക്കുന്ന ഐടി സമുച്ചയം ഉൾപ്പെടെ 50 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ പുതിയ വികസന പദ്ധതികൾ  2030ൽ പൂർത്തിയാകുന്നതോടെ കേരളത്തിനുള്ളിൽ രണ്ട് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. തിരുവനന്തപുരത്തോടും കൊച്ചിയോടുമൊപ്പം ഐടി-സാങ്കേതിക രംഗത്ത് ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രധാന 'ഐടി ഡെസ്റ്റിനേഷൻ' ആയി കോഴിക്കോടിനെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. കേരളത്തിന് അനുയോജ്യമായ ഏറ്റവും കുറഞ്ഞ ചെലവിലുള്ളതും പ്രഗത്ഭവുമായ 'ടാലന്റ് പൂൾ' ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ ഹൈലൈറ്റ് സൈബർ ടവർ പോലുള്ള 'എ-ക്ലാസ്' ഐടി സംരംഭങ്ങൾക്ക് സാധിക്കും.  നവീകരണത്തിനും വികസനത്തിനും ഊന്നൽ നൽകുന്ന ഇത്തരം പദ്ധതികൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണയുണ്ടാകുമെന്നും ,മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിനായി മുന്നോട്ടുവരുന്ന നിക്ഷേപകരെയും സംരംഭകരെയും ചേർത്തുനിർത്തുന്ന സമീപനമായിരിക്കും സർക്കാരിന്റേത്.

 

തിരുവനന്തപുരത്ത് ടെക്‌നോപാർക്കും കൊച്ചിയിൽ ഇൻഫോപാർക്കും യാഥാർത്ഥ്യമായതുപോലെ കേരളത്തിന്റെ അടുത്ത പ്രമുഖ ഐടി ഡെസ്റ്റിനേഷനായി കോഴിക്കോട് മാറും എന്നതിൽ യാതൊരു സംശയവുമില്ല എന്ന് വ്യവസായ, ഐടി, എഐ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈലൈറ്റ് ഗ്രൂപ്പിന്റെ വളർച്ചയും പ്രവർത്തനശേഷിയും തുടക്കം മുതലേ തനിക്ക് നേരിട്ടറിയാവുന്നതാണ്. ഇവർക്കിത് വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ടേക്ക് വലിയ നിക്ഷേപങ്ങളുമായി വരാൻ പ്രോജക്റ്റുകാരും ഡെവലപ്പർമാരും ക്യൂ നിൽക്കുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്. വ്യവസായങ്ങൾ വളരുമ്പോൾ മാത്രമേ പുതിയ തലമുറയ്ക്ക്

 

 

അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. പഴയ വ്യാപാര പാരമ്പര്യമുള്ള കോഴിക്കോടിനെ ആഗോളതലത്തിൽ ശ്രദ്ധേയമായ ഐടി-വ്യവസായ കേന്ദ്രമാക്കി പുനരുജ്ജീവിപ്പിക്കാൻ സാധ്യമായ എല്ലാ പിന്തുണയും കുഞ്ഞാലിക്കുട്ടി ഉറപ്പുനൽകി.

 

600 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമ്മിക്കുന്ന ഹൈലൈറ്റ് സൈബർ ടവർ, ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായി രൂപകൽപ്പന ചെയ്ത അത്യാധുനിക ഐടി ഇൻഫ്രാസ്ട്രക്ചർ ഹബ്ബാണ്. മലബാറിലെ, പ്രത്യേകിച്ച് കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ്, സാങ്കേതിക വികസനങ്ങൾക്ക് വേഗത കൂട്ടുന്നതിനൊപ്പം, 10,000-ത്തിലധികം നേരിട്ടുള്ള ഐടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയിലൂടെ സാധിക്കും. തദ്ദേശീയമായ സാമൂഹിക-സാമ്പത്തിക വളർച്ചയെ വേഗത്തിലാക്കാനും ഈ പദ്ധതി സഹായിക്കും. 2 വർഷം കൊണ്ട് പൂർത്തീകരിക്കുന്ന പദ്ധതി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പൂർണ്ണമായും പ്രീ ലീസ് നൽകാനാകും.

 

"മികച്ച അവസരങ്ങളും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നതുകൊണ്ടാണ് ആളുകൾ വലിയ നഗരങ്ങളോ രാജ്യങ്ങളോ തിരഞ്ഞെടുക്കുന്നത്. ജനങ്ങൾക്ക് അവരുടെ ജീവിതവും കരിയറും കെട്ടിപ്പടുക്കാനുള്ള അവസരങ്ങൾ നൽകുന്നതും, ഒപ്പം ലോകമെമ്പാടുമുള്ള പ്രതിഭകളെയും ബിസിനസുകളെയും ആകർഷിക്കുന്നതുമായ ഒരു കേരളം പടുത്തുയർത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. കേരളം നിലവിൽ ഏതെല്ലാം കാര്യങ്ങളാൽ അറിയപ്പെടുന്നു എന്നതിലുപരി, ലോകത്തിന് ഇനിയും എന്തെല്ലാം നൽകാൻ കഴിയുമെന്നതിലൂടെ കൂടി അടയാളപ്പെടുത്തപ്പെടുന്ന കേരളമാണ് നമ്മുടെ ലക്ഷ്യം." ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ പറഞ്ഞു.

 

"സാങ്കേതികവിദ്യ നമ്മൾ ജോലി ചെയ്യുന്ന രീതിയെയും ബിസിനസ് കെട്ടിപ്പടുക്കുന്നതിനെയും അവസരങ്ങൾ സൃഷ്ടിക്കുന്നതിനെയും മാറ്റിമറിക്കുകയാണ്. ആഗോളതലത്തിൽ മത്സരിക്കാനുള്ള കഴിവ് കേരളത്തിനുണ്ട്. അതിനൊപ്പം ബിസിനസുകൾക്ക് വളരാനുള്ള അന്തരീക്ഷം കൂടി നാം ഒരുക്കേണ്ടതുണ്ട്. ഹൈലൈറ്റ് സൈബർ ടവർ ആ ശ്രമത്തിന്റെ ഭാഗമാണ്. ഞങ്ങളുടെ ഐടി വികസനങ്ങളിലൂടെ ബിസിനസുകൾക്ക് വളരാനും വികസിക്കാനും കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കാനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം." ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് പറഞ്ഞു.

 

കർശനമായ ഹരിത മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ ഗ്രേഡ് എ കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. നൂതനവും സുസ്ഥിരവും ഊർജ്ജക്ഷമതയുമുള്ള അടിസ്ഥാനസൗകര്യങ്ങൾക്ക് മുൻഗണന നൽകി നിർമ്മിക്കുന്ന ഹൈലൈറ്റ് സൈബർ ടവർ, ആഗോള സഹകരണം, നവ ആശയങ്ങൾ, ഡിജിറ്റൽ പരിവർത്തനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന മാറ്റങ്ങൾക്ക് അനുയോജ്യമായ തൊഴിലിടങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

 

കേരളത്തിലുടനീളം ഹൈലൈറ്റ് ഗ്രൂപ്പ് വ്യാപിപ്പിച്ചു വരുന്ന ഐടി സാന്നിധ്യത്തിന്റെ തുടർച്ചയാണിത്. ഹൈലൈറ്റ് സൈബർ ഹബ്ബിന്റെ നിർമ്മാണം കോഴിക്കോട്ട് പുരോഗമിക്കുമ്പോൾ, തിരുവനന്തപുരം ടെക്നോപാർക്ക് ഫേസ് III-ലെ ആദ്യത്തെ ബ്രാൻഡഡ് ഐടി പാർക്കായ 'യൂ ഹബ്ബ് ട്രിവാൻഡ്രത്തിന്റെ' തറക്കല്ലിടലും അടുത്തിടെ നടന്നിരുന്നു.

 

ചടങ്ങിൽ വ്യവസായ, ഐടി, എഐ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, റവന്യൂ മന്ത്രി എ. പി. അനിൽ കുമാർ, എംപി എം. കെ. രാഘവൻ, എംഎൽഎമാരായ ഫൈസൽ ബാബു, എം. എ. റസാഖ് മാസ്റ്റർ, എംഎൽഎയും ഡി.സി.സി പ്രസിഡന്റുമായ കെ. പ്രവീൺ കുമാർ, എംഎൽഎമാരായ കെ. ജയന്ത്, പി. എം. എ. സമീർ, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവറാവു ഐഎഎസ്, ഇൻഫോപാർകിന്റെയും സൈബർപാർക്ക്‌ കോഴിക്കോടിന്റെയും സിഇഒ സുശാന്ത് കുറുന്തിൽ, ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ, ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ്, സ്ഥപതി ആർക്കിടെക്ട്സ് പ്രിൻസിപ്പൽ & പാർട്ണർ ടോണി ജോസഫ് തുടങ്ങിയ രാഷ്ട്രീയ, സാമൂഹിക പ്രമുഖരും ഹൈലൈറ്റ് ഗ്രൂപ്പിന്റെ മറ്റ് പ്രതിനിധികളും ജീവനക്കാരും പങ്കെടുത്തു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (37 minutes ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (46 minutes ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (51 minutes ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (1 hour ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (1 hour ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (1 hour ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (2 hours ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (2 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (2 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (2 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (2 hours ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (3 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (3 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (3 hours ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (4 hours ago)

Malayali Vartha Recommends