പുതുക്കി പണിഞ്ഞുകൊണ്ടിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്ന് 2 തൊഴിലാളികള്‍ക്ക് പരുക്ക്
സ്കൂള്‍ കെട്ടിടം പുതുക്കി പണിയുന്നതിന്റെ ഭാഗമായി വശത്തേക്ക് ഇറക്കിയ കോണ്‍ക്രീറ്റ് പാളി തകര്‍ന്ന് 2 തൊഴിലാളികള്‍ക്ക് പരുക്കേറ്റു. കുളത്തൂപ്പുഴ ഇഎസ്എം കോളനി ഗവ. എല്‍പി സ്കൂളില്‍ ഇന്നലെ ഉച്ചയ്ക്ക് 12.30-നായിരുന്നു അപകടം.
ചോഴിയക്കോട് സ്വദേശി ഷൈജു, ചന്ദനക്കാവ് സ്വദേശി കുഞ്ഞുമോന് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആദ്യം പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കോണ്‍ക്രീറ്റ് പാളി അടിത്തറയുമായി ബന്ധിച്ച് തൂണുകള്‍ പണിയാത്തതാണ് തകരാന്‍ കാരണമെന്ന് പറയുന്നു. മതിയായ സുരക്ഷ ഉറപ്പാക്കാതെയാണ് കോണ്‍ക്രീറ്റിങ് നടന്നതെന്നാണു പരാതി. മാനദണ്ഡങ്ങള്‍ പാലിച്ചാണോ ജോലികള്‍ നടത്തുന്നതെന്നുള്ള പരിശോധന ഇല്ലെന്നും പരാതിയുണ്ട്.
https://www.facebook.com/Malayalivartha