റോക്കറ്റ് പോലെ കുതിച്ചുയർന്ന സ്വർണ വില താഴുന്നു
റോക്കറ്റ് പോലെ കുതിച്ചുയർന്ന സ്വർണ വില താഴുന്നു. ഇന്നലെ ഫെബ്രുവരി 24 ന് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 32,000 രൂപയിൽ എത്തിയിരുന്നു. ഗ്രാമിന് 4,000 രൂപയായിരുന്നു വില..എന്നാൽ ഇന്ന് പവന് 200 രൂപ കുറഞ്ഞ് 31,800 രൂപയായി.ഗ്രാമിന് 3,975 രൂപയും.
നിക്ഷേപം സംബന്ധിച്ച അനുശ്ചിതത്വത്തിനിടയിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കുന്നവർ കൂടിയതാണ് പൊടുന്നനെയുള്ള വില വർധനവിന് കാരണമായത്. രാജ്യാന്തര വിപണിയിലെ വില വർധന ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചു
അന്തര്‍ദേശീയ വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വിലയില്‍ ഒരുശതമാനം കുറവുണ്ടായി. ഔണ്‍സിന് 1,642.89 രൂപ ..ആഭ്യന്തര വിപണിയില്‍ വിലവര്‍ധിച്ചതോടെ ആഭരണക്കടകളിലെ വില്പനയില് കാര്യമായ കുറവുണ്ടായി. നിക്ഷേപകർ ഇപ്പോൾ സ്വർണം വിറ്റുകാശാക്കാനാണ് ശ്രമിക്കുന്നത്
https://www.facebook.com/Malayalivartha