മദ്യനയം, പ്രതിവർഷ നഷ്ടം 84 ലക്ഷം; പുതിയ മദ്യനയത്തിൽ സംസ്ഥാനത്തെ 42 ക്ലബുകൾക്ക് വിസ്മയകരമായ നേട്ടം; നേട്ടം ഉണ്ടായിരിക്കുന്നത് എഫ് എൽ 4 എ ലൈസൻസുള്ള ക്ലബുകൾക്ക്; പ്രസ്തുത ഫീസ് പുതിയ മദ്യനയത്തിൽ സർക്കാർ എടുത്തു കളഞ്ഞു

പുതിയ മദ്യനയത്തിൽ സംസ്ഥാനത്തെ 42 ക്ലബുകൾക്ക് വിസ്മയകരമായ നേട്ടം. എഫ് എൽ 4 എ ലൈസൻസുള്ള ക്ലബുകൾക്കാണ് നേട്ടം ഉണ്ടായിരിക്കുന്നത്. ക്ലബ് ഭാരവാഹികൾ മാറുമ്പോൾ 2 ലക്ഷം രൂപ ഫീസ് അടയ്ക്കണമായിരുന്നു ചട്ടം. പ്രസ്തുത ഫീസ് പുതിയ മദ്യനയത്തിൽ സർക്കാർ എടുത്തു കളഞ്ഞു. ഫീസ് നിലനിൽക്കില്ലെന്ന് കേരള ഹൈക്കോടതി വിധിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് സർക്കാർ വിശദീകരിക്കുന്നു.
ഭാരവാഹികൾ മാറുമ്പോൾ ഈടാക്കുന്ന ഫീസ് ഒഴിവാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ക്ലബ് ഭാരവാഹികൾ ഇതേ ആവശ്യം നിരന്തരം ഉന്നയിച്ചിരുന്നു. വിവിധ സർക്കാരുകൾ ഇത്തരമൊരു ആവശ്യത്തോട് മുഖം തിരിച്ചിരുന്നു. കാരണം ഓരോ വർഷം കൂടും തോറും ഭാരവാഹികൾ മാറുന്ന ക്ലബുകളാണ് കേരളത്തിൽ ഏറെയുള്ളത്. അത്തരത്തിൽ ഓരോ കൊല്ലവും സർക്കാരിന് 84 ലക്ഷം രൂപ വരുമാനം ലഭിച്ചിരുന്നു. ഇത് ഒറ്റയടിക്ക് ഇല്ലാതാക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. ചെറുതും ഇടത്തരവുമായ മറ്റ് നിരവധി ക്ലബ്ബുകൾ വേറെയുണ്ട്.
വൻസ്വാധീനമുള്ളവരാണ് കേരളത്തിലെ ക്ലബുകൾ ഭരിക്കുന്നത്. അവർക്ക് സർക്കാരിൽ മാത്രമല്ല രാഷ്ട്രീയ പാർട്ടികളിലും അളവറ്റ സ്വാധീനമുണ്ട്. തിരുവനന്തപുരത്ത് മാത്രം ഇത്തരത്തിൽ ആറോളം ക്ലബുകൾ ഉണ്ട്. അതിൽ പലതിന്റെയും മുകളിലിരിക്കുന്നത് ഉന്നത ഉദ്യോഗസ്ഥരോ വിരമിച്ചവരോ ആണ്. ഭാരവാഹികൾ മാറിയില്ലെങ്കിലും ഭരണസമിതി തെരഞ്ഞടുപ്പ് നടന്നാൽ 2 ലക്ഷം അടയ്ക്കണമെന്നാണ് നിയമം.
സർക്കാർ ഇത്തരമൊരു തീരുമാനം വെറുതെ എടുത്തതാണെന്ന് ആരും കരുതരുത്. കാരണം പാർട്ടിക്ക് എന്ത് ഗുണം ലഭിക്കുമെന്ന് മനസിലാക്കിയ ശേഷമാണ് സർക്കാർ തീരുമാനങ്ങളെടുക്കുന്നത്. പ്രതിവർഷം 84 ലക്ഷം നഷ്ടപ്പെടുത്തണമെങ്കിൽ അതിന്റെ ഗുണം പാർട്ടിക്ക് തീർച്ചയായും ലഭിച്ചിരിക്കണം.
കള്ളുഷാപ്പുകളില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നത് സർക്കാർ നിയമവിധേയമാക്കി. ഷാപ്പ് ഭക്ഷണത്തിന് കേരളത്തിൽ പ്രിയമേറി വരികയാണ്. നിലവില്‍ കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് ദൂരപരിധി ബാധകമാക്കില്ല. ഇത്തരത്തില്‍ നിലവിലുള്ള കള്ളുഷാപ്പുകളെ സംരക്ഷിക്കും.
മദ്യഷാപ്പുകളുടെയും ബാറുകളുടെയും ലൈസന്‍സ് ഫീസില്‍ മാറ്റം വരുത്തും. ഇതിനു മുമ്പ് 2017-18 ലാണ് ഏതാനും ഇനം ലൈസന്‍സ് ഫീസ് അവസാനമായി വര്‍ധിപ്പിച്ചത്. പുതിയ നയ പ്രകാരം എഫ്.എല്‍ -3 ബാറുകളുടെ ലൈസന്‍സ് ഫീസ് 28 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി വര്‍ധിക്കും. എഫ്.എല്‍ 4-എ (ക്ലബ്ബ്) ഫീസ് 15 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാകും. എഫ്.എല്‍ 7 (എയര്‍പോര്‍ട്ട് ലോഞ്ച്) ഫീസ് ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമാകും.
ബ്രുവറി ഫീസും ഇരട്ടിയാക്കിയ സാഹചര്യത്തിൽ പുതിയ ബ്രുവറികൾ അനുവദിക്കാനുള്ള സാധ്യത തള്ളികളയാനാവില്ല. കേരളത്തിന് പുറത്തുള്ള ഡിസ്റ്റിലറികള്‍ കേരളത്തിലെ ഡിസ്റ്റിലറികളില്‍ കരാര്‍ വ്യവസ്ഥയില്‍ മദ്യം ഉല്‍പാദിപ്പിക്കുമ്പോള്‍ ഒരു ഡിസ്റ്റിലറിക്ക് രണ്ടു ലക്ഷം രൂപ നിരക്കില്‍ ഫീസ് ഈടാക്കും. കേരളത്തിലെ ചില ഡിസ്റ്റിലറികളിലും ബ്ലണ്ടിംഗ് യൂണിറ്റുകളിലും സംസ്ഥാനത്തിന് പുറത്തുള്ള ഡിസ്റ്റിലറികള്‍ അവരുടെ മദ്യം ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതു മൂലം സംസ്ഥാനത്തിന് ഇറക്കുമതി ഫീസ് നഷ്ടപ്പെടുമെന്ന് അക്കൗണ്ടന്‍റ് ജനറല്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ബിയർ പബ്ബുകൾ, മൈക്രോ സിസ്റ്റിലറികൾ, ബ്രുവറികൾ എന്നിവക്ക് അനുമതി നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത്തരം തീരുമാനങ്ങളൊന്നും സർക്കാർ എടുത്തില്ല. ഇത്തരം സംവിധാനങ്ങൾ കേരളത്തിൽ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള റിപ്പോർട്ട് സർക്കാരിന്റെ കൈയിലുണ്ട്. ഋഷിരാജ് സിംഗ് കമ്മീഷണറായിരുന്ന കാലത്ത് അദ്ദേഹത്തെ ബാംഗ്ലൂരിൽ അയച്ച് പഠനങ്ങൾ നടത്തിയിരുന്നു. വേണമെങ്കിൽ ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ സർക്കാരിന് ഇതൊക്കെ നടപ്പിലാക്കാവുന്നതേയുള്ളു.
https://www.facebook.com/Malayalivartha























