വനിതാ ജഡ്ജിയെ തുണിപൊക്കി കാണിക്കും..! ജഡ്ജിയ്‌ക്കെതിരെ അശ്ലീല പരാമർശനം നടത്തിയ വക്കീൽ ഗുമസ്തൻ കുടുങ്ങി

വനിതാ ജഡ്ജിയെ തുണിപൊക്കി കാണിക്കുമെന്നു അശ്ലീല പരാമർശം. ഇത്തരത്തിൽ പരാമർശം നടത്തിയ അഭിഭാഷക ക്ലർക്കിനെതിരെ പൊലീസ് കേസെടുത്തു. ഏറ്റുമാനൂർ കോടതിയിലെ വനിതാ ജഡ്ജിയ്‌ക്കെതിരെയായിരുന്നു അഭിഭാഷക ക്ലർക്കായ അയർക്കുന്നം സ്വദേശി അനീഷ് അശ്ലീലത നിറഞ്ഞ പരാമർശം നടത്തിയത്. രണ്ടു ദിവസം മുൻപായിരുന്നു ഏറ്റുമാനൂർ കോടതിയുടെ വരാന്തയിൽ ഈ സംഭവം നടന്നത് . കോടതിയിൽ മറ്റൊരു കേസിന്റെ വാദം നടന്നു കൊ്ണ്ടിരിക്കുന്ന സമയത്തായിരുന്നു കോടതി വരാന്തയിൽ എത്തിയ അനീഷ്, കോടതിയ്ക്കുള്ളിലിരുന്ന ആളുകളെ ഞൊട്ടി വിളിച്ചത്.. ശബ്ദം കേട്ട ഭാഗത്തേയ്ക്കു നോക്കിയ ജഡ്ജി അനീഷിനെ കണ്ടു. ഇതോടെ താക്കീത് എന്ന നിലയിൽ അനീഷിനെ രൂക്ഷമായി നോക്കുകയും ചെയ്തു .
പിന്നാലെ, ജഡ്ജിയുടെ ഗൺമാനായ പൊലീസ് ഉദ്യോഗസ്ഥൻ എത്തി അനീഷിനെ താക്കീത് ചെയ്യുകയുണ്ടായി. ശബ്ദം ഉണ്ടാക്കരുതെന്നും, ഇനി എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ ജഡ്ജി ചേംബറിലേയ്ക്കു വിളിപ്പിക്കുമെന്നും താക്കീത് നൽകി. ഇതോടെയായിരുന്നു ജഡ്ജി ചേംബറിലേയ്ക്കു വിളിപ്പിച്ചാൽ ഇവരെ തുണിപൊക്കി കാണിക്കുമെന്ന മറുപടി അനീഷ് നൽകിയത്. ജഡ്ജി ഇതുകേൾക്കുകയും, ഉടൻ തന്നെ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു പരാതി നൽകുകയും ചെയ്തു. പരാതി ലഭിച്ച ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തുന്നതായി ഏറ്റുമാനൂർ പൊലീസിനു കൈമാറുകയായിരുന്നു. പ്രതിയായ അനീഷ് ഇപ്പോൾ ഒളിവിലാണ്.
https://www.facebook.com/Malayalivartha






















