ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായിരുന്നു. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാര്‍ഷികദിനത്തില്‍ മകന്‍ ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സിപിഎം നേതാവ് എംവി ജയരാജന്‍. എക്‌സാലോജിക് കേസ് സിപിഎം നേതാക്കളെ വേട്ടയാടാനാണ് ഉപയോഗിച്ചതെന്നും ബിനീഷിന്റെ കേസില്‍ കോടിയേരി ബാലകൃഷ്ണനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയം വ്യക്തിപരമായി നേരിടുമെന്ന് കോടിയേരി പറഞ്ഞത് അതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ബിനീഷിന്റെ കേസില്‍ കോടിയേരിക്കെതിരായി റിമാന്‍ഡ് റിപ്പോര്‍ട്ടോ അന്വേഷണ റിപ്പോര്‍ട്ടോ ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ഈ കേസ് ബിനീഷ് വ്യക്തിപരമായി നേരിടുമെന്ന് സിപിഎമ്മിന്റെ അന്നത്തെ സെക്രട്ടറിയായിരുന്ന കോടിയേരി സുവ്യക്തമായി പറഞ്ഞത്. അത് ശരിയാണെന്ന് തെളിഞ്ഞു. അതുകൊണ്ട് രണ്ടും രണ്ട് കേസാണ് (ബിനീഷ് കോടിയേരിയുടെ കേസും എക്‌സാലോജിക് കേസും). എന്നാല്‍ എക്‌സാലോജിക് കേസ് സിപിഎമ്മിനെയും അതിന്റെ രാഷ്ട്രീയനേതൃത്വത്തെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയപ്രേരിതമായ കേസാണ്. ഈ കേസിനെയും നിയമപരമായി നേരിടുന്നുണ്ട്' ജയരാജന്‍ പറഞ്ഞു.
കോടിയേരി നേരിട്ട വിവാദങ്ങള്‍ ഓര്‍ത്തെടുത്ത ബിനീഷ് അച്ഛന്‍ ഒരിക്കലും പാര്‍ട്ടിയെ തന്റെ പ്രതിരോധത്തിനുള്ള കവചമാക്കിയിരുന്നില്ലെന്ന് പ്രത്യേകം പറയുന്നുണ്ട്. തനിക്കെതിരെ കേസുകള്‍ വന്നപ്പോഴും എല്ലാം സ്വയം നേരിടണമെന്ന നിലപാടായിരുന്നു കോടിയേരിയുടേതെന്നും ബിനീഷ് പറയുന്നു. 'നിന്റെ പേരില്‍ പാര്‍ട്ടി മറുപടി പറയില്ല, ഞാനും പറയില്ല. നീ തന്നെ മറുപടി പറയണം' എന്ന് ജയിലില്‍ കഴിയുന്നതിനിടെ കോടിയേരി തന്നോട് പറഞ്ഞതായും ബിനീഷ് കുറിപ്പില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha






















