വീടിനുള്ളിലേക്ക് ഒളിഞ്ഞു നോക്കിയെന്ന കാരണത്താൽ യുവാവ് തലയ്ക്കടിച്ചു പരുക്കേല്‍പിച്ച ഗൃഹനാഥന്‍ മരിച്ചു

വീടിനുള്ളിലേക്ക് ഒളിഞ്ഞു നോക്കിയത് ചോദ്യം ചെയ്തതിന്റെ പകയിൽ യുവാവ് തലയ്ക്കടിച്ചു പരുക്കേല്‍പിച്ച ഗൃഹനാഥന്‍ മരിച്ചു. പാരിപ്പള്ളി പുതിയപാലം തെറ്റിക്കുഴി വൈശാഖത്തില്‍ ബൈജു (46) ആണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മരിച്ചത്.
22ആം തീയതി രാത്രിയിലായിരുന്നു ഈ സംഭവം നടന്നത്. പ്രതി തെറ്റിക്കുഴി കൃഷ്ണവിലാസത്തില്‍ കൃഷ്ണകുമാര്‍ വീട്ടില്‍ ഒളിഞ്ഞു നോക്കിയതു ബൈജു ചോദ്യം ചെയ്യുകയായിരുന്നു . അല്‍പം കഴിഞ്ഞു വീട്ടില്‍ അതിക്രമിച്ചു കയറി പട്ടികക്കഷണം കൊണ്ടു ബൈജുവിനെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. പരുക്കേറ്റ ബൈജുവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . എന്നാൽ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് മാറ്റുകയും ചെയ്തു . കൃഷ്ണകുമാറിനെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ ഇയാള്‍ റിമാന്‍ഡിലാണ്.
https://www.facebook.com/Malayalivartha






















