ഒളിഞ്ഞു നോട്ടം ചോദ്യം ചെയ്ത ഗൃഹനാഥനെ യുവാവ് കൊലപ്പെടുത്തി

തന്റെ വീടിനുള്ളിലേക്ക് ഒളിഞ്ഞു നോക്കിയത് ചോദ്യം ചെയ്ത ഗൃഹനാദനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പാരിപ്പള്ളി പുതിയപാലം തെറ്റിക്കുഴി വൈശാഖത്തില്‍ ബൈജു (46) ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
ഇക്കഴിഞ്ഞ 22നു രാത്രിയിലാണ് സംഭവം. പ്രതി തെറ്റിക്കുഴി കൃഷ്ണവിലാസത്തില്‍ കൃഷ്ണകുമാര്‍ വീട്ടില്‍ ഒളിഞ്ഞു നോക്കിയതു ബൈജു ചോദ്യം ചെയ്തിരുന്നു. അല്‍പം കഴിഞ്ഞു വീട്ടില്‍ അതിക്രമിച്ചു കയറി പട്ടികക്കഷണം കൊണ്ടു ബൈജുവിനെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. പരുക്കേറ്റ ബൈജുവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. കൃഷ്ണകുമാറിനെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ ഇയാള്‍ റിമാന്‍ഡിലാണ്.
https://www.facebook.com/Malayalivartha






















