പെട്ടി തുറന്നു... ഒന്നും കിട്ടാതെ വിജിലന്‍സ്... ശിവകുമാറിന്റെ ഭാര്യയുടെ പേരിലുള്ള ബാങ്ക് ലോക്കറും വിജിലന്‍സ് ഇന്ന് തുറന്ന് പരിശോധിച്ചു

ബിനാമി പേരില്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ മന്ത്രി വി.എസ്. ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ ശിവകുമാറിന്റെ ഭാര്യയുടെ പേരിലുള്ള ബാങ്ക് ലോക്കറും വിജിലന്‍സ് ഇന്ന് തുറന്ന് പരിശോധിച്ചു. എന്നാല്‍ ലോക്കരില്‍ നിന്ന് വിജിലന്‍സിന് ഒന്നും കണ്ടെത്താനായില്ല. വഴുതക്കാട്ടെ ബാങ്കിലെത്തിയാണ് വിജിലന്‍സ് സംഘം ലോക്കര്‍ പരിശോധിച്ചത്. ലോക്കറിന്റെ താക്കോല്‍ ചോദിച്ചെങ്കിലും കാണാനില്ലന്നായിരുന്നു മറുപടി. ഇതില്‍ സംശയം തോന്നിയാണ് വിജിലന്‍സ് സംഘം ലോക്കര്‍ തുറന്നു പരിശോധിച്ചത്. താക്കോല്‍ ഇല്ലാത്തതിനാല്‍ ബാങ്ക് തന്നെ പ്രത്യേക സംവിധാനമൊരുക്കിയാണ് ലോക്കര്‍ തുറക്കാന്‍ സൗകര്യമൊരുക്കിയത്. നേരത്തെ ഇടപാടുകള്‍ നടത്തരുതെന്ന് ചൂണ്ടാക്കാണിച്ച് വിജിലന്‍സ് ശിവകുമാറിന് കത്ത് നല്‍കിയിരുന്നു. ദേവസ്വം, ആരോഗ്യം മന്ത്രിയായിരിക്കെ ബിനാമി പേരില്‍ വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. കേസില്‍ ശിവകുമാറിനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha






















