കോതമംഗലം പളളി ജില്ലാ കലക്ടര്‍ പിടിച്ചെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണനയില്‍
തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പളളി ജില്ലാ കലക്ടര്‍ പിടിച്ചെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി കഴിഞ്ഞദിവസം ഡിവിഷന് ബെഞ്ചില്‍ എത്തിയെങ്കിലും പിഴവുകള്‍ തിരുത്തിയെത്തിക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.ജില്ലാ കലക്ടര്‍ പളളി പിടിച്ചെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് സുപ്രിംകോടതി ഉത്തരവിലില്ലെന്നാണ് സര്‍ക്കാര്‍ വാദം.
ഉത്തരവ് നടപ്പാക്കാത്തതിനെതിരേ ഓര്‍ത്തഡോക്സ് വിഭാഗം സമര്‍പ്പിച്ച കോടതിയലക്ഷ്യക്കേസില്‍ ജില്ലാ കലക്ടറെ വിളിച്ചുവരുത്തി സിംഗിള്‍ ബെഞ്ച് ശാസിച്ചിരുന്നു.
https://www.facebook.com/Malayalivartha