തിരുവനന്തപുരത്ത് കവടിയാറില്‍ കാര്‍ പോസ്റ്റിലിടിച്ച് അഞ്ചു പേര്‍ക്ക് പരിക്ക്....
കവടിയാറില്‍ കാര്‍ പോസ്റ്റില്‍ ഇടിച്ച് അഞ്ചുപേര്‍ക്കു പരിക്ക് . തിരുവനന്തപുരം കവടിയാര്‍ ഭാഗത്തുനിന്നു വെള്ളയന്പലം ഭാഗത്തേക്കു വരികയായിരുന്ന മാരുതി ബലേനോ കാറാണ് അപകടത്തില്‍പെട്ടത് . രാത്രി 9.15-നായിരുന്നു അപകടം നടന്നത് . അപകടത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അമോദി (17)നെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ശബരി (17), നാഷ് (18), അഭിദേവ് (21), സാനു (18) എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . അഭിദേവാണു കാര്‍ ഓടിച്ചിരുന്നത്. കാറിടിച്ച് ഒരു ബൈക്ക് യാത്രികനും പരിക്കേറ്റു.
കവടിയാറില്‍ നിന്ന് വെള്ളയമ്പലത്തേക്കു വന്ന കാര്‍ മന്മോഹന് ബംഗ്ലാവിന് എതിര്‍വശത്തായി റോഡരികിലെ പോസ്റ്റിലിടിച്ചു മറിഞ്ഞായിരുന്നു അപകടം . മത്സരയോട്ടമാണ് അപകടത്തിലേക്കു നയിച്ചതെന്നു കരുതുന്നത് . മ്യൂസിയം പോലീസ് കേസ് എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha