കാറില്‍ ഇടിച്ചു തീപിടിച്ച ബൈക്കില്‍ ഉണ്ടായിരുന്ന യുവതി രക്ഷപ്പെട്ടു

ഇന്നലെ രാത്രി ഒന്‍പതരയോടെ കുറവിലങ്ങാടിനടുത്ത് എംസി റോഡില്‍ വെമ്പള്ളി തെക്കേക്കവലയില്‍ ഒരു ബൈക്ക് കാറില്‍ ഇടിച്ചു തീപിടിച്ചു. ബൈക്ക് പൂര്‍ണമായി കത്തിനശിച്ചെങ്കിലും ബൈക്കില്‍ യാത്ര ചെയ്തിരുന്ന യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു.
കാലുകള്‍ക്കു പൊള്ളലേറ്റ ബൈക്ക് യാത്രക്കാരി മണര്‍കാട് പള്ളിക്കുന്നേല്‍ അന്നയെ (24) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പാവൂരില്‍ ജോലി ചെയ്യുന്ന അന്ന മണര്‍കാട്ടെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം.
കാര്‍ കോട്ടയം ഭാഗത്തു നിന്നു വന്നിട്ട് വെമ്പള്ളി-കടപ്പൂര് റോഡിലേക്കു തിരിഞ്ഞപ്പോള്‍ ബൈക്ക് ഇടിക്കുകയായിരുന്നു. വീണ ഉടന്‍ ബൈക്കിനു തീപിടിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് അന്നയെ രക്ഷിച്ചത്. തുടര്‍ന്ന് ഹൈവേ പൊലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ബൈക്കിന്റെ പെട്രോള്‍ ടാങ്ക് തകര്‍ന്നു തീപിടിച്ചതാണെന്നു സംശയിക്കുന്നു. എംസി റോഡിനു നടുവില്‍ ബൈക്ക് കത്തിയമര്‍ന്നത് മൂലം ഗതാഗതം ഭാഗികമായി നിലച്ചു.
https://www.facebook.com/Malayalivartha






















