Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

അവിനാശി അപകടത്തിൽ മരിച്ച കെഎസ്ആര്‍ടിസി ഡ്രൈവർ ബൈജുവിന്‍റെ മൃതദേഹം എത്തിച്ച ആംബുലൻസ് തുക കുടുംബത്തിന് കൈമാറും; നിർദേശം നൽകി മന്ത്രി എകെ ശശീന്ദ്രൻ

27 FEBRUARY 2020 11:52 AM IST
മലയാളി വാര്‍ത്ത

അവിനാശിയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കെഎസ്ആര്‍ടിസി ഡ്രൈവർ ബൈജുവിന്‍റെ മൃതദേഹം എത്തിച്ച ആംബുലൻസ് തുക കുടുംബത്തിന് ഇന്ന് തന്നെ കൈമാറും. മന്ത്രി എകെ ശശീന്ദ്രൻ കെഎസ്ആര്‍ടിസി സോണൽ മാനേജർക്ക് ഇതിനുള്ള നിർദ്ദേശം നൽകി. മൃതദേഹം എത്തിക്കുന്നതിന് ചെലവായ 12,000 രൂപ കുടുംബാംഗങ്ങളായിരുന്നു നൽകിയത്.

അതേസമയം അവിനാശി അപകടത്തിൽ മരിച്ച ജീവനക്കാരുടെ ആശ്രിതർക്ക് സർക്കാരോ, കെഎസ്ആര്‍ടിസിയോ നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധവുമായി കെഎസ്ആ‌ർടിസിയിലെ കോൺഗ്രസ് അനുകൂല സംഘടന രംഗത്തുവന്നു . ഇൻഷുറൻസ് തുക സർക്കാർ ധനസഹായമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം. ആശ്രിതനിയമനം പുനഃസ്ഥാപിച്ച് അപകടത്തിൽ മരിച്ച ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകണമെന്ന ആവശ്യവും ശക്തമാകുകയാണ്.

സമീപകാലത്ത് സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു അവിനാശിയിലേത്. 19 ജീവനുകളാണ് വൻ ദുരന്തത്തിൽ പൊലിഞ്ഞത് . എന്നാൽ മരിച്ചവരുടെ ആശ്രിതർക്ക് ഒരു രൂപ പോലും സർക്കാരിന്‍റെയോ, കെഎസ്ആർടിസിയുടെയോ ധനസഹായമില്ല. സഹായമായി ഇൻഷുറൻസ് തുക മാത്രമാണുള്ളത് . അപകടത്തിൽ മരിച്ച കെഎസ്ആർടിസി ജീവനക്കാരായ വി ആർ ബൈജുവിന്‍റെയും,വി ഡി ഗിരീഷിന്‍റെയും ആശ്രിതർക്ക് മുപ്പത് ലക്ഷം രൂപ നൽകുമെന്നായിരുന്നു ഗതാഗതമന്ത്രിയുടെ പ്രഖ്യാപനം. ടിക്കറ്റ് സെസ് ഇൻഷുറൻസിലൂടെയുള്ള പത്ത് ലക്ഷം രൂപ. സർക്കാർ ജീവനക്കാരുടെ ഗ്രൂപ്പ് ഇൻഷുറൻസ് വഴി ലഭിക്കുന്ന 10ലക്ഷവും, എസ്ബിഐ അക്കൗണ്ട് ഉടമകൾക്കുള്ള ഇൻഷുറൻസ് പദ്ധതി വഴിയുള്ള മറ്റൊരു പത്ത് ലക്ഷവും. എന്നാല്‍ സര്‍ക്കാര്‍ സഹായം ലഭിച്ചില്ല.

ഇതിനിടെ അവിനാശി അപകടത്തില്‍ മരിച്ച തൃശൂര്‍ ജില്ലയിലെ 7 യാത്രക്കാരുടെ കുടുംബാംഗങ്ങള്‍ക്കുളള ഇൻഷുറൻസ് തുക കൈമാറി. കെഎസ്ആര്‍ടിയുടെ ടിക്കറ്റ് സെസ് ഇൻഷുറൻസിലൂടെയുളള 10 ലക്ഷം രൂപ വീതമാണ് ഓരോ കുടുംബത്തിനും ലഭിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (33 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (47 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (1 hour ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (1 hour ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (1 hour ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (3 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (3 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (4 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (4 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (4 hours ago)

Malayali Vartha Recommends