നമ്മുടെ അച്ഛനോ അമ്മയ്ക്കോ ആണ് ഇങ്ങനെ സംഭവിച്ചത് എങ്കിൽ കയ്യും കെട്ടി നോക്കി നിക്കാൻ സാധിക്കുമായിരുന്നോ? കെ.ഐ.പി.കനാലിൽ കിടന്ന മൃതദേഹം പുറത്തെടുക്കാൻ ശുചീകരണത്തൊഴിലാളി ചോദിച്ചത് 2,000 രൂപ; കേട്ടുനിന്ന പത്തനാപുരം സി.ഐ. എം. യൂണിഫോം ഊരിവെച്ച് കനാലിൽ ഇറങ്ങി മൃതദേഹം പുറത്തെടുത്തു;സി ഐ അൻവർ മലയാളിവാർത്തയോട്
പത്തനാപുരം കെ ഐ പി വലതുകര കനാലിന്റെ വാഴപ്പാറ അരിപ്പയ്ക്ക് സമീപം ഇന്നലെ വൈകുന്നേരത്തോടെയാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും ഇരുകരയിലും നാട്ടുകാരും നിറഞ്ഞു. പത്തടിയിലധികം വെള്ളമൊഴുകുന്ന കനാലിലിറങ്ങി മൃതദേഹം കരയ്ക്കെടുക്കാന്‍ കെ എ പി കനാൽ വൃത്തിയാക്കാനെത്തിയ കരാർ തൊഴിലാളികൾ രണ്ടായിരം രൂപ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പത്തനാപുരം സി ഐ അന്‍വര്‍ യൂണിഫോം അഴിച്ചുവച്ച് കനാലില്‍ ഇറങ്ങി മൃതദേഹം കരയ്ക്കെത്തിച്ചത്. നമ്മുടെ അച്ഛനോ അമ്മയ്ക്കോ ആണ് ഇങ്ങനെ സംഭവിച്ചത് എങ്കിൽ കയ്യും കെട്ടി നോക്കി നിക്കാൻ സാധിക്കുമായിരുന്നോ? .. അതുകൊണ്ടാണ്താൻ സ്വമേധയാ മൃതദേഹമെടുക്കാൻ ഇറങ്ങിയത് എന്നായിരുന്നു സി ഐ അൻവർ മലയാളിവാർത്തയോട് പ്രതികരിച്ചത്.
2007 ഇൽ സബ് ഇൻസപെക്ടർ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച അൻവർ പ്രൊമോഷൻ ലഭിച്ചതോടെയാണ് പത്തനംതിട്ടയിൽ സി ഐ ആയി ചാർജ് എടുത്തത്. കരുനാഗപ്പള്ളി സ്വദേശിയായ സി ഐ അൻവർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്. ഷിജിനയാണ് ഭാര്യ. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന അലീന,യു കെ ജി വിദ്യാർത്ഥിനി അഥീന എന്നിവരാണ് മക്കൾ.
കൂടുതൽ അറിയാൻ വീഡിയോ കാണൂ ...
https://www.facebook.com/Malayalivartha