കമാൽ പാഷക്കെതിരെ അന്വേഷണം തകൃതി ; തീവ്ര മത നിലപാടുകൾക്ക് പിന്നിലുള്ള ചേതോവികാരത്തെ കുറിച്ച് സർക്കാർ വിശദമായ അന്വേഷണം തുടങ്ങി; ജസ്റ്റിസ് കമാൽ പാഷക്കെതിരെ സി പി എം കരുക്കൾ നീക്കുന്നു

ജസ്റ്റിസ് കമാൽ പാഷക്കെതിരെ സി പി എം കരുക്കൾ നീക്കുന്നു. അദ്ദേഹത്തിന്റെ തീവ്ര മത നിലപാടുകൾക്ക് പിന്നിലുള്ള ചേതോവികാരത്തെ കുറിച്ച് സർക്കാർ വിശദമായ അന്വേഷണം തുടങ്ങി..
ജസ്റ്റിസ് കമാൽ പാഷയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത് അദ്ദേഹത്തിനെതിരെ ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. പേരെടുത്ത് പറയാതെ ആയിരുന്നു മുഖമന്ത്രിയുടെ വിമർശനം. ജമാ അത്തെ ഇസ്ലാമിയുടെ നാവായി ഒരു ന്യായാധിപൻ മാറിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോൾ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളലെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇരുന്ന സ്ഥാനത്തിന്റെ വലിപ്പം അറിയാതെയാണ് ന്യായാധിപന്‍റെ പെരുമാറ്റം. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് സർക്കാർ നയത്തെകുറിച്ചു തെറ്റിധാരണ പരത്തി. താന്‍ പറയാത്ത വാക്കുകൾ തന്‍റെ നാവിൽ വയ്ക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ഏറെ നാളായി ജസ്റ്റിസ് കമാൽ പാഷ സി പി എമ്മിന്റെ നോട്ടപുള്ളിയായിട്ട്. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സി പി എമ്മിനെ ഏറെ സഹായിച്ച ന്യായാധിപനാണ് പാഷ. ബാർക്കോഴ കേസിൽ കെ.എം മാണി രാജിവയ്ക്കാനിടയായത് കമാൽപാഷ കാരണമാണ്. അന്ന് പാഷ നടത്തിയ സീസർ പ്രയോഗം കെ.എം. മാണിയുടെ അടി തെറ്റിച്ചു. അദ്ദേഹം രാജീവയ്ക്കേണ്ടി വന്നത് രാജി വേണമെന്ന നിലപാട് കോൺഗ്രസ് കൂടി സ്വീകരിച്ചത് കൊണ്ടാണ്.
കമാൽ പാഷക്ക് സിപിഎം നേതാക്കളെക്കാൾ ബന്ധം കോൺഗ്രസ് നേതാക്കളുമായിട്ടാണ്. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനാണ് പാഷ. ചെന്നിത്തലയും താനും ഒരുമിച്ച് പഠിച്ചതാണെന്ന് മലയാളം വാരികയിൽ പി എസ് റംഷാദിന് നൽകിയ അഭിമുഖത്തിൽ പാഷ വെളിപ്പെടുത്തിയിരുന്നു. ചെന്നിത്തല കോൺഗ്രസിലേക്ക് ക്ഷണിച്ചോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് തങ്ങൾ തമ്മിലുള്ള ദൃഢബന്ധത്തിന്റെ കഥ പാഷ പറഞ്ഞത്. താൻ പറഞ്ഞാൽ ചെന്നിത്തലയും ചെന്നിത്തല പറഞ്ഞാൽ താനും അതേപടി കേൾക്കും എന്നും പാഷ പറഞ്ഞു. കെ.എം മാണിയെ കേസിൽ കുരുക്കാൻ ചെന്നിത്തല പറഞ്ഞോ എന്ന് ലേഖകൻ ചോദിച്ചതുമില്ല പാഷ പറഞ്ഞതുമില്ല. കാരണം കെഎം മാണിയെ കുരുക്കിയത് രമേശ് ചെന്നിത്തലയാണെന്ന് ഇന്നും കേരള കോൺഗ്രസുകാർ വിശ്വസിക്കുന്നു.
മാർ ജോർജ് ആലഞ്ചേരിക്കെതിരെ കമാൽ പാഷ സ്വീകരിച്ച നിലപാട് വലിയ ചർച്ചയായി മാറിയിരുന്നു. കമാൽ പാഷക്കെതിരെ അതി ശക്തമായ നിലപാടാണ് കോടിയേരിക്കും പിണറായിക്കുമുള്ളത്. കാസർകോട് കൂട്ടകൊലയിൽ പാഷ ചെയ്ത ഉപദ്രവങ്ങൾ സിപിഎം നേതാക്കൾക്കെല്ലാം അറിയാം. അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കുമ്പോഴെങ്കിലും ശല്യം കുറയുമെന്നാണ് സി പി എം കരുതിയിരുന്നത്. എന്നാൽ പ്രസംഗ വേദികളിൽ കൂടി സി പി എമ്മിനെതിരെ കമാൽ പാഷ പ്രകമ്പനങ്ങൾ നടത്തി. അതോടെയാണ് സി പി എമ്മും സർക്കാരും പാഷയെ ലക്ഷ്യമിട്ടത്.
https://www.facebook.com/Malayalivartha






















