വീടിനു സമീപം സംശയാസ്പദമായി കണ്ടയാളെ ചോദ്യം ചെയ്തതിന് ആക്രമിക്കപ്പെട്ട ഗൃഹനാഥന്‍ മരിച്ചു

തടി കൊണ്ട് തലയ്ക്കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുതിയപാലം തെറ്റിക്കുഴി വൈശാഖത്തില്‍ ബൈജു(46) മരിച്ചു. പാരിപ്പള്ളിയില്‍ തന്റെ വീടിനു സമീപം പതുങ്ങി നിന്നതു ചോദ്യം ചെയ്തതിന്റെ വിരോധത്തില്‍ ആക്രമിക്കപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസി കൃഷ്ണ വിലാസത്തില്‍ കൃഷ്ണകുമാറിനെ (39) നേരത്തെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ 22-ന് രാത്രിയില്‍ വീടിനു സമീപം സംശയാസ്പദമായി കൃഷ്ണകുമാര്‍ നില്‍ക്കുന്നതു ബൈജു ചോദ്യം ചെയ്തു. ഇതിന്റെ വിരോധത്തില്‍ കൃഷ്ണകുമാര്‍ പിന്നീട് വീട്ടില്‍ അതിക്രമിച്ചു കയറി തടി ഉപയോഗിച്ചു ബൈജുവിന്റെ തലയില്‍ അടിച്ചു. പരുക്കേറ്റ ബൈജുവിനെ പാരിപ്പള്ളി ആശുപത്രിയിലും തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ബൈജു ഇന്നലെ വൈകിട്ട് മരിച്ചു. കാര്‍പെന്റര്‍ ആയിരുന്നു. ഭാര്യ: ഷീല. മക്കള്‍: വൈശാഖ്, വൈഷ്ണവ്, വര്‍ഷ.അക്രമത്തിനു ശേഷം വധശ്രമത്തിനു കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി റിമാന്‍ഡിലാണ്.
https://www.facebook.com/Malayalivartha






















