വീട്ടമ്മയെ വീടുകയറി ആക്രമിക്കുന്നതിന് നേതൃത്വം നല്കിയ പ്രതി പിടിയില്‍
ഏനാദിമംഗലം പെരുന്തോയിക്കല്‍ പടിഞ്ഞാറ്റിടത്ത് വേണുഗോപാലിന്റെ ഭാര്യ സതിയമ്മയെ വീടുകയറി ആക്രമിച്ച സംഭവത്തില്‍ സംഘത്തലവനെ അറസ്റ്റ് ചെയ്തു.
മറ്റു പല കേസുകളിലും പ്രതിയായിട്ടുള്ള നെട്ടൂര്‍ ശ്രീലക്ഷ്മി നിവാസില്‍ വാടകയ്ക്കു താമസിക്കുന്ന കുളനട കൈപ്പുഴ പാണില്‍ ചെങ്ങന്നൂര്‍ വിളയില്‍ പാണില്‍ ബിജു എന്ന ബിജു മാത്യുവിനെയാണ് (43) അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് വിവാഹമോചിതയായ യുവതിയെ പരാതിക്കാരിയുടെ മകന് നിയമാനുസരണം വിവാഹം ചെയ്തതിലുള്ള വിരോധമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ബിജുവിന്റെ നേൃത്വത്തിലുള്ള ആറംഗ സംഘം 24-ന് ഉച്ചയ്ക്ക് ഒന്നരയോടെ വീടിന്റെ വാതില്‍ തകര്‍ത്ത് ആക്രമണം നടത്തുകയായിരുന്നു. മാവേലിക്കര, പന്തളം, അടൂര്‍, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളില്‍ അടിപിടി, പിടിച്ചുപറി, ഭവന ഭേദനം, വധശ്രമം എന്നീ കേസുകളുള്ള ബിജുവിനെ ഇന്നലെ പന്തളത്താണ് അറസ്റ്റ് ചെയ്തത്.
ഏനാത്ത് സിഐ എസ്.ജയകുമാര്‍, എസ്ഐ എസ്.വിപിന്‍കുമാര്‍, എസ്ഐ റെബുഷാന്, സിപിഒ രാജേഷ് ജോണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
https://www.facebook.com/Malayalivartha