അരയേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി തീയിട്ടു

ദേവികുളത്ത് അര ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി തീയിട്ടു.
സബ് കലക്ടര്‍ ഓഫിസിന് തൊട്ട് പിന്‍ഭാഗത്ത് കച്ചേരി സെറ്റില്‍മെന്റിലെ സ്ഥലമാണ് സ്വകാര്യ വ്യക്തി രാത്രിയുടെ മറവില്‍ കയ്യേറിയത്.
ശിവരാത്രിയോട് അനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ മുതലെടുത്തായിരുന്നു കൈയ്യേറ്റം.
ഇവിടെ തീയിട്ടതിനെ തുടര്‍ന്ന് സ്ഥലത്ത് ഉണ്ടായിരുന്ന ഗ്രാന്റിസ് മരങ്ങളും അടിക്കാടുകളും കത്തി നശിച്ചു.
തുടര്‍ന്ന് ഇവിടെ ഷെഡ് കെട്ടി. സബ് കലക്ടര്‍ എസ് പ്രേം കൃഷ്ണയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ എത്തി കയ്യേറ്റം ഒഴിപ്പിച്ച് ഷെഡ് നീക്കി.
https://www.facebook.com/Malayalivartha






















