Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

നിലമ്പൂർ കുന്നിന്റെ തല പൊക്കം ഉള്ള കുട്ടിക്കൊമ്പൻ കാടിറങ്ങി വന്നത് ഗുരുവായൂരപ്പൻ വിളിച്ചിട്ടുതന്നെ... കണ്ണന്റെ തിടമ്പേറ്റാനുള്ള നിയോഗമുള്ള ലക്ഷണമൊത്ത കുട്ടിക്കൊമ്പൻ ഒരു കുഴിയിലും വീഴാതെ ആനപിടിത്തക്കാരെയൊക്കെ കബളിപ്പിച്ച് നാടിറങ്ങിവന്ന് എത്തിച്ചേർന്നത് ആലത്തൂർ സ്വാമിയുടെ കയ്യിൽ .... ....പിന്നെ സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെ സ്വപ്നത്തിൽ ആലത്തൂർ സ്വാമിയോട് വന്നു പറഞ്ഞത്രേ കുട്ടിക്കൊമ്പനെ നടക്കിരുത്താൻ ....

27 FEBRUARY 2020 02:37 PM IST
മലയാളി വാര്‍ത്ത

നിലമ്പൂർ കുന്നിന്റെ തല പൊക്കം ഉള്ള കുട്ടിക്കൊമ്പൻ കാടിറങ്ങി വന്നത് ഗുരുവായൂരപ്പൻ വിളിച്ചിട്ടുതന്നെ... കണ്ണന്റെ തിടമ്പേറ്റാനുള്ള നിയോഗമുള്ള ലക്ഷണമൊത്ത കുട്ടിക്കൊമ്പൻ ഒരു കുഴിയിലും വീഴാതെ ആനപിടിത്തക്കാരെയൊക്കെ കബളിപ്പിച്ച് വന്നു നിന്നത് മനുഷ്യവാസ മേഖലയിൽ ....

ആലത്തൂരിലുള്ള സ്വാമിയുടെ അടുത്തേക്ക് എത്തിച്ചപ്പോൾ ആനക്കുട്ടിയുടെ അഴക് കണ്ട് സ്വാമി അമ്പരന്നു. ആനക്കച്ചവടത്തിനു വിടാതെ, എങ്ങോട്ടും വിടാൻ തയാറല്ലെന്നു പ്രഖ്യാപിച്ചു സ്വാമി ഒപ്പം കൂട്ടി ...പക്ഷെ കുട്ടിക്കൊമ്പനെ കാടിറക്കിയത് സാക്ഷാൽ ഗുരുവായൂരപ്പനല്ലേ ...അപ്പോൾ അവിടെ എത്തിച്ചേരാതെ തരമില്ലല്ലോ....

ഒറ്റപ്പാലത്തെ ഇ.പി. ബ്രദേഴ്സ് എന്ന വ്യവസായ ഗ്രൂപ്പിന്റെ ഉടമകളുടെ വീട്ടിലെ മുത്തശിക്ക് അസുഖം... ...സുഖപ്പെട്ടാൽ ഗുരുവായൂരപ്പന് മാങ്ങാമാല നൽകാമെന്നു നേർച്ച നേർന്നു. എന്നാൽ, അസുഖം മാറിയില്ലേ, ഒരു ആനയെ നടയിരുത്തണമെന്നായിരുന്നു ജ്യോത്സ്യന്റെ നിർദേശം...

അങ്ങനെ ആനയെത്തപ്പി ഇറങ്ങിയ ഇ.പി.ബ്രദേഴ്സ് ആലത്തൂർ സ്വാമിയുടെ അടുത്തെത്തി. കൂട്ടത്തിലെ ഏറ്റവും കേമനായ ആനയെ വേണം, ഗുരുവായൂരപ്പനു കൊടുക്കാനാണ് – ഇ.പി. അച്യുതൻ നായരും ഇ.പി. മാധവൻ നായരും മോഹവില വാഗ്ദാനം ചെയ്‌തെങ്കിലും നിലമ്പൂർ കാടിറങ്ങി വന്ന കുട്ടിക്കൊമ്പനെ കൊടുക്കാൻ സ്വാമി ആദ്യം മടിച്ചു.

പിന്നെ സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെ സ്വപ്നത്തിൽ ആലത്തൂർ സ്വാമിയോട് വന്നു പറഞ്ഞത്രേ കുട്ടിക്കൊമ്പനെ നടക്കിരുത്താൻ ....അങ്ങിനെയാണ് പിന്നീട് ആനയെ കൈമാറിയതെന്നാണ് ഇപി കുടുംബത്തിലെ പിൻമുറക്കാരുടെ കേട്ടുകേൾവി..

16,000 രൂപ നൽകി ആലത്തൂരിൽ നിന്ന് ഇപി തറവാട്ടിലെത്തിച്ച കൊമ്പനെ 1954ൽ കുടുംബം ഗുരുവായൂരിൽ നടയ്ക്കിരുത്തി. അന്ന് ആനയ്ക്കു 14 വയസ്സ്. അച്യുതൻ നായരുടെയും മാധവൻ നായരുടെയും അമ്മ ലക്ഷ്മി അമ്മയുടെ വഴിപാടായിരുന്നു നടയ്ക്കിരുത്തൽ. പണ്ട്, തിരുവിതാംകൂർ മഹാരാജാവ് നടയിരുത്തിയ ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞതിനു പിന്നാലെയെത്തിയ കൊമ്പനു ക്ഷേത്രം അതേ പേരുനൽകി.

അങ്ങനെ പേരിനോടൊപ്പം ‘ഏത് ആനയും കൊതിക്കുന്ന’ ഗുരുവായൂർ എന്ന വിശേഷണം ചാർത്തിക്കിട്ടി. നിലമ്പൂർ കാട്ടിലെ കുട്ടിക്കൊമ്പൻ ഗുരുവായൂർ പദ്മനാഭനായി മാറി... ജന്മനാലുള്ള അഴക്, തറവാടിത്തമുള്ള ശീലം, തലപ്പൊക്കം.. ഇതെല്ലാം ഗുരുവായൂരപ്പന് അടിയറവെച്ചത് നീണ്ട 66 വർഷം ...

ശ്രീലകത്തുനിന്നു തിടമ്പുമായി വരുമ്പോള്‍ ആരും പറയാതെ തന്നെ വലംകാല്‍ അമര്‍ത്തി ഇരിക്കും.. പുറത്തു തിടമ്പു കയറ്റി എല്ലാവരും ഇരുന്നു എന്നുറപ്പാകുന്നതുവരെ അനങ്ങുക പോലുമില്ല. ഒരിക്കല്‍പ്പോലും തിടമ്പേറ്റിയ ശേഷം പത്മനാഭന്‍ വികൃതി കാട്ടിയില്ല..അനക്കുകയോ കുമ്പിടുകയോ ചെയ്യാതെ തല ഉയർത്തിപ്പിടിക്കുമ്പോൾ എന്റെ നെറുകയിലുള്ളതു സാക്ഷാൽ ഗുരുവായൂരപ്പനാണെന്ന അഭിമാനം ആ കണ്ണുകളിൽ കാണാം .. ഗോപുരം കടന്നു അകത്തേക്കു വരുമ്പോഴും പോകുമ്പോഴും ശ്രീലകത്തിനു മുന്നില്‍ നിന്നു തുമ്പി ഉയര്‍ത്തി വണങ്ങും

പിൽക്കാലത്തു പത്മനാഭൻ, സാക്ഷാൽ ഗുരുവായൂർ കേശവന്റെ പിൻഗാമിയായും കണ്ണന്റെ പ്രതിരൂപമായും അറിയപ്പെട്ടു. പ്രായാധിക്യം മൂലം സമീപകാലത്ത് ഗുരുവായൂരപ്പനെ എഴുന്നള്ളിക്കാൻ മാത്രമാണു നിയോഗിച്ചിരുന്നത്. അവസാനമായി ഡിസംബർ 8 ന് ഏകാദശിക്കാണ് എഴുന്നള്ളിച്ചത്. 2 മാസമായി ചികിത്സയിലായിരുന്നു..

വിടപറയുന്നതിന് മണിക്കൂറുകൾക്കു മുൻപ് കണ്ണന്റെ വിഗ്രഹത്തിൽ അലങ്കാരമായതും ‘ഗജരത്നം പത്മനാഭൻ’. ഇന്നലെ ഉച്ചപ്പൂജ കഴിഞ്ഞ് ശ്രീലകവാതിൽ തുറന്നപ്പോൾ ഭക്തർ കണ്ടത് പത്മനാഭന്റെ പുറത്ത് സ്വർണക്കോലത്തിൽ എഴുന്നള്ളുന്ന ഭഗവാന്റെ രൂപമാണ്.ഉച്ചപ്പൂജ സമയത്ത് മേൽശാന്തിമാർ വിഗ്രഹത്തിൽ ശ്രീകൃഷ്ണന്റെ ഓരോ ഭാവങ്ങൾ കളഭം ചാർത്തി അലങ്കരിക്കും.

നട തുറന്നാൽ ഭക്തർ കണ്ടു തൊഴുന്നത് ഈ രൂപമായിരിക്കും.ഇന്നലെ മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരിയും ഓതിക്കൻ പൊട്ടക്കുഴി ഭവദാസൻ നമ്പൂതിരിയും ആണ് പത്മനാഭന്റെ പുറത്ത് സ്വർണക്കോലത്തിൽ എഴുന്നള്ളുന്ന ഭഗവാന്റെ ഭാവം തീർത്തത്...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (54 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (1 hour ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (2 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (2 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (2 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (4 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (4 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (4 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (4 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (4 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (4 hours ago)

Malayali Vartha Recommends