ശസ്ത്രക്രിയയിലൂടെ നട്ടെല്ലിന്റെ വളവ് നിവര്‍ത്തി! യുവാവിന് ബുദ്ധിമുട്ടുകളില്‍ നിന്നും മോചനം

സംസ്ഥാന ഓഡിറ്റ് വകുപ്പില്‍ അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസറായ ചേര്‍ത്തല സ്വദേശി പി. സാബു തോമസിന് (45) രണ്ടാം വയസ്സില്‍ പോളിയോ ബാധിച്ചതിനെ തുടര്‍ന്ന് കാലുകള്‍ ബലഹീനമായിരുന്നു. ഒപ്പം, നട്ടെല്ലിനു വളവും തുടങ്ങി. വളവ് കൂടിക്കൂടി വന്ന് 150 ഡിഗ്രിയായി.
എളംകുളത്തെ ഫ്‌ലാറ്റില്‍ വച്ച് കഴിഞ്ഞ വര്‍ഷം സാബുവിനെ യാദൃച്ഛികമായി കണ്ട വിദേശ മലയാളിയായ ഡോക്ടര്‍ വി.എസ്. വര്‍ഗീസാണ് ചികിത്സയെക്കുറിച്ച് പറഞ്ഞത്.
അങ്ങനെയാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ സ്‌പൈന്‍ സര്‍ജന്‍ ഡോ. ആര്‍. കൃഷ്ണകുമാറിന്റെ ചികിത്സ തേടിയത്. ഡോ. കൃഷ്ണകുമാറിന്റെയും അനസ്തീസിയ വിഭാഗം മേധാവി ഡോ. കെ. വിനോദന്റെയും നേതൃത്വത്തില്‍ 5 മാസം മുമ്പായിരുന്നു 8 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടത്തിയത്.
https://www.facebook.com/Malayalivartha






















