Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ലേറ്റാ വന്താലും ലേറ്റസ്റ്റായി വരും.... വാവ സുരേഷ് തിരിച്ചുവരവ് ആഘോഷമാക്കിയത് സാക്ഷാൽ രാജ വെമ്പാലയെ പിടികൂടി.....സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ

27 FEBRUARY 2020 03:12 PM IST
മലയാളി വാര്‍ത്ത

തിരിച്ചുവരവ് ഗംഭീരമാക്കി വാവ സുരേഷ്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി ആറുദിവസം പിന്നിട്ടതേയുള്ളു. ഉടൻ തന്നെ 'ഡ്യൂട്ടിയിൽ' കയറി. തിരിച്ചുവരവ് സ്പെഷ്യലാക്കാൻ പിടികൂടിയത് സാക്ഷാൽ രാജ വെമ്പാലയെ. വീഡിയോ ഇതിനോടകം തരംഗമായി മാറിയിരിക്കുകയാണ്.

അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന വാവ സുരേഷ് ഡിസ്ചാർജായി ആറാം ദിവസം ആകുന്നതേയുള്ളു. പത്തനംതിട്ട ജില്ലയിലെ സീതത്തോട് കോട്ടമൻപറയിലെ സൂസമ്മ ആഞ്ഞിലിമൂട്ടിൽ ഹൗസ്സിൽ നിന്നുമാണ് വാവ സുരേഷ് രാജവെമ്പാലയെ പിടികൂടിയത്. ഇതോടെ വാവ സുരേഷ് പിടികൂടിയ രാജവെമ്പാലകളുടെ എണ്ണം 181 ആയിരിക്കുന്നു .അണലിയുടെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വാവ സുരേഷ് ഡിസ്ചാർജ് ആയി ഇറങ്ങിയതിന്റെ പിറ്റേ ദിവസം തന്നെ തന്റെ ജോലിയിൽ സജീവമായിരുന്നു . തലസ്ഥാനജില്ലയിലെ അരുവിക്കരയ്ക്ക് അടുത്തുള്ള കളത്തറ വിമല സ്‌കൂളിന് സമീപമുള്ള വീടിനടുത്തു നിന്നും മൂർഖൻ പാമ്പിനെ പിടികൂടിയാണ് തിരിച്ചുവരവിൽ ഡ്യൂട്ടിക്ക് തുടക്കം കുറിച്ചത്. ഡോക്റ്റർമാർ നിർദേശിച്ച വിശ്രമം പോലും ഉപേക്ഷിച്ചാണ് നാട്ടുകാരുടെയും കുട്ടികളുടേയും രക്ഷയ്ക്കായി വാവ സുരേഷ് സ്ഥലത്തെത്തിയത്.

കഴിഞ്ഞ ആഴ്ചയാണ് അണലിയുടെ കടിയേറ്റതിനെ തുടർന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. കല്ലറേത്തെ ഒരു വീട്ടില്‍നിന്നും കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാന്‍ നാട്ടുകാര്‍ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെയാണ് വാവ സുരേഷിന്റെ കൈയില്‍ കടിയേറ്റത്. കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം ഉച്ചയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു.വില്‍ ആയിരുന്നു വാവയെ പ്രവേശിപ്പിച്ചിരുന്നത്. നാട് മുഴുവൻ വാവ സുരേഷിന്റെ ജീവന് വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു. നാട് മുഴുവൻ വാവ സുരേഷിന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലായിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരനടക്കം വാവയെ ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു. ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയാൽ വീണ്ടും കർമ്മ മേഖലയിൽ സജീവമാകുമെന്ന് വാവ സുരേഷ് അറിയിച്ചിരുന്നു. തിരിച്ചുവരവിലെ വാവ സുരേഷ് രാജവെമ്പാലയെ പിടികൂടിയ വീഡിയോ സോഷ്യൽ മീഡിയകളിൽ സജീവമാകുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (54 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (1 hour ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (2 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (2 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (2 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (4 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (4 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (4 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (4 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (4 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (4 hours ago)

Malayali Vartha Recommends