ഏഴര കിലോ കഞ്ചാവുമായി ചെന്നൈയിൽ നിന്നും അതിസാഹസികമായി താനൂരിലേക്ക് പിന്നെ പണി പാലും വെള്ളത്തിൽ ; താനൂരിൽ ഏഴര കിലോ കഞ്ചാവുമായി മൂന്ന് പേർ പൊലീസ് പിടിയിൽ

താനൂരിൽ ഏഴര കിലോ കഞ്ചാവുമായി മൂന്ന് പേർ പൊലീസ് പിടിയിൽ. താനൂർ ചിറക്കൽ കെ. പി. എം. യു. പി സ്കൂൾ പരിസരത്തു നിന്നാണ് യുവാക്കളെയും കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഗുഡ്‌സ് ഓട്ടോറിക്ഷയും പോലീസ് പിടികൂടിയത്. ചെന്നൈയിൽ നിന്നും വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.
ചെന്നൈയിൽ നിന്നും ട്രെയിൻ മാർഗം തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തി അവിടെ നിന്നും താനൂരിലേക്ക് ഗുഡ്സ് ഓട്ടോറിക്ഷയിൽ കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് താനൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ താനൂർ കെ. പി. എം. യു. പി സ്കൂൾ പടിസരത്ത് നിന്നും കെ. എൽ 65 ഇ 8458എന്ന കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഗുഡ്സ് ഓട്ടോ റിക്ഷയും കഞ്ചാവ് കടത്തിയ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
താനൂർ പരിയാപുരം സ്വദേശി സാദിഖ്, പ്രതിനാറുങ്ങൽ പന്താരങ്ങാടി കാട്ടു പറമ്പിൽ മുഹമ്മദ് ഷെഫീഖ് ഗുഡ്സ് ഓട്ടോ ഡ്രൈവർ താനൂർ മോര്യ സ്വദേശി മുഹമ്മദ് ബാവ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഗുഡ്സ് ഓട്ടോ റിക്ഷയിൽ പച്ചക്കറി കച്ചവടം നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
പ്രദേശങ്ങളിൽ വിതരണത്തിനായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്
https://www.facebook.com/Malayalivartha






















