പത്തുവയസ്സുകാരി മകളെ പിതാവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചതായി അമ്മ കളളപ്പരാതി നൽകി.. അമ്മയ്ക്കെതിരെ കേസെടുക്കും... പോക്സോ കേസിൽ സവിശേഷ കണ്ടെത്തലും വിധിയുമുണ്ടായ അപൂർവ്വ സംഭവം

കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യ ഭർത്താക്കന്മാർ പരസ്പരം ചെളിവാരിയെറിയുന്നത് നിത്യസംഭവമാണ്. ഇവിടെ അച്ഛനും സുഹൃത്തും ചേർന്ന് പത്ത് വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു എന്നാണു അമ്മ കോടതിയിൽ മൊഴി നൽകിയത്
ഈ പരാതി വ്യാജമെന്ന് പോക്സോ കോടതി കണ്ടെത്തുകയായിരുന്നു . വ്യാജപ്പരാതി നൽകിയ അമ്മയ്ക്കെതിരെ കേസെടുക്കാൻ പത്തനംതിട്ട പോക്സോ കോടതി ഉത്തരവിട്ടു.കുടുംബ കലഹത്തെ തുടർന്ന് സംസ്ഥാനത്തുതന്നെ പോക്സോ കേസിൽ സവിശേഷ കണ്ടെത്തലും വിധിയുമുണ്ടായ അപൂർവ്വ സംഭവമാണിത്.
പന്തളം പൊലീസ് രജിസ്റ്റർ ചെയ്യുന്ന കേസിൽ മൊഴി നൽകാൻ കോടതി കുറ്റവിമുക്തരാക്കിയ ഗീവറുഗീസ്, സുഹൃത്ത് സുരേഷ് കുമാർ എന്നിവരോടും കോടതി നിർദ്ദേശിച്ചു.
2013 മുതൽ ഭാര്യാഭർത്താക്കന്മാർ പിരിഞ്ഞു കഴിയുകയാണ്. കുടുംബ കോടതിയിൽ കേസുമുണ്ട്. ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളുണ്ട്. ഒരാൾ അച്ഛനൊപ്പവും മറ്റൊരാൾ അമ്മയ്ക്കൊപ്പവുമാണ്. ഒപ്പം കഴിഞ്ഞ കുട്ടിയെ സ്വാധീനിച്ചാണ് പിതാവിനും സുഹൃത്തിനുമെതിരെ അമ്മ പരാതി നൽകിയത്. ഇക്കാര്യങ്ങൾ തെളിവുകൾ നിരത്തി കോടതിയെ ബോധ്യപ്പെടുത്താൻ പ്രതിഭാഗത്തിനു കഴിഞ്ഞു
ആദ്യഘട്ടത്തിൽ വിസ്തരിക്കപ്പെടാതിരുന്ന പെൺകുട്ടി കോടതിയിൽ വിവരങ്ങൾ തുറന്നു പറയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വ്യാജപ്പരാതിയിൽ ജഡ്ജി സാനു എസ് പണിക്കർ കടുത്ത നടപടി സ്വീകരിച്ചത്.
https://www.facebook.com/Malayalivartha






















