Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

കുഞ്ഞു വിയാനെ അടിച്ചു കൊന്നതിൽ ശരണ്യയുടെ കാമുകനും പങ്ക്...കൊലപാതകം നടന്ന് അടുത്ത ദിവസം തന്നെ ശരണ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഒരാഴ്ചയ്ക്ക് ശേഷമാണ് കാമുകന്‍റെ പങ്ക് തെളിയുന്നത്; നിതിന്‍ അറസ്റ്റില്‍..

27 FEBRUARY 2020 04:25 PM IST
മലയാളി വാര്‍ത്ത

തയ്യിലില്‍ ഒന്നരവയസുകാരനെ കടല്‍ ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ കുഞ്ഞിന്‍റെ അമ്മയായ പ്രതി ശരണ്യയുടെ കാമുകനെ കണ്ണൂര്‍ സിറ്റി സ്റ്റേഷന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വലിയന്നൂർ സ്വദേശി നിതിൻ ആണ് അറസ്റ്റിലായത് . കൊലപാത പ്രേരണക്കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

കൊലപാതകം നടന്ന് അടുത്ത ദിവസം തന്നെ ശരണ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഒരാഴ്ചയ്ക്ക് ശേഷമാണ് കാമുകന്‍റെ പങ്ക് തെളിയുന്നത്. കാമുകന്‍ നിധിന്‍ തന്നെ വരുതിയിലാക്കിയത് ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നു ഭയപ്പെടുത്തിയാണെന്നും പണം കൂടാതെ സ്വര്‍ണവും ആവശ്യപ്പെട്ടതായും ശരണ്യ പറഞ്ഞു. വിയാനെ കൊലപ്പെടുത്തിയതും കാമുകന്റെ പ്രേരണയിലാണെന്ന് ശരണ്യ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു

നേരത്തെ ഭര്‍ത്താവിനെ കേസില്‍ പ്രതിയാക്കാന്‍ ശ്രമിച്ച ശരണ്യയുടെ മറ്റൊരു നാടകമായിട്ടാണ് പൊലീസ് ഇതിനെ കണ്ടെതെങ്കിലും നിതിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിന്‍റെ ഗൂഢാലോചനയില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് വ്യക്തമായത്. ഇയാള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്

നിതിനെതിരായ ശരണ്യയുടെ മൊഴിക്ക് ശക്തമായ സാഹചര്യത്തെളിവുകളുടെ പിന്തുണയുണ്ടെന്നാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്. കുട്ടി മരിക്കുന്നതിന് തലേ ദിവസം രാത്രി ഒരു മണിക്ക് ശരണ്യയുടെ വീട്ടിൽ നിതിന്‍ എത്തിയിരുന്നു. ശരണ്യയുടെ ആഭരണങ്ങൾ നിതിന്‍ തന്ത്രപൂര്‍വ്വം കൈക്കലാക്കി. ശരണ്യയെക്കൊണ്ട് ബാങ്കില്‍ നിന്നും ലോൺ എടുത്ത് ആ പണം കൊണ്ട് കടക്കാനും ഇയാള്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു. ബാങ്ക് ലോണിന് ശ്രമിച്ചതിന്‍റെ രേഖകൾ കാമുകൻ്റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്

ഫെബ്രുവരി 17 ന് രാവിലെയാണ് തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യയുടെയും പ്രണവിന്റേയും ഒന്നര വയസുള്ള മകൻ വിയാന്റെ മൃതദേഹം തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്. അടച്ചിട്ട വീട്ടിൽ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടൽ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഭർത്താവുമായി അകന്ന് സ്വന്തം മാതാപിതാക്കൾ ക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാൽ ഞായറാഴ്ച ഭർത്താവിനെ വിളിച്ചുവരുത്തി വീട്ടിൽ താമസിച്ചു. പിറ്റേന്നു പുലർച്ചെയാണ് മകനെ കൊന്നത്. കുറ്റം ഭർത്താവിനുമേൽ ചുമത്തിയശേഷം കാമുകനൊപ്പം ജീവിക്കുകയായിരുന്നു ശരണ്യയുടെ ഉദ്ദേശം

പൊലീസ് ചോദ്യം ചെയ്യലിൽ ഭർത്താവാണ് മകനെ കൊന്നതെന്നാണ് ശരണ്യ ആവർത്തിച്ചത്. എന്നാൽ ഫൊറൻ സിക് പരിശോധനയിൽ ശരണ്യ ധരിച്ച വസ്ത്രത്തിൽ ഉപ്പുവെളളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ശരണ്യയുടെ ഫോൺ കോളുകൾ പരിശോധിച്ചപ്പോൾ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്നുളള ചോദ്യം ചെയ്യലിലാണ് നിതിന്റെ പങ്കിനെ കുറിച്ച് പോലീസ് സംശയിച്ചത് .. പ്രതിക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (1 hour ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (1 hour ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (2 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (2 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (2 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (2 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (4 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (4 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (4 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (4 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (4 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (5 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (5 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (5 hours ago)

Malayali Vartha Recommends