മകളെ പീഡിപ്പിച്ചെന്ന പിതാവിനും സുഹൃത്തിനും എതിരായി ' അമ്മയുടെ പരാതി; ഒടുവിൽ കോടതി കണ്ടെത്തിയ സത്യം മറ്റൊന്ന്; അമ്മയ്‌ക്കെതിരെ നടപടിയെടുക്കാൻ നിർദേശിച്ച് കോടതി

മകളെ പീഡിപ്പിച്ചെന്ന പിതാവിനും സുഹൃത്തിനും എതിരായി ' അമ്മ നൽകിയ പരാതി വ്യാജമെന്ന് പോക്സോ കോടതി കണ്ടെത്തി. കുടുംബ കലഹത്തിന്റെ ഒടുവിലത്തെ ഫലമായിരുന്നു ഈ വ്യാജപ്പരാതി. ഇത്തരത്തിൽ വ്യാജപ്പരാതി നൽകിയ അമ്മയ്ക്കെതിരെ കേസെടുക്കാൻ പത്തനംതിട്ട പോക്സോ കോടതി നിർദേശിച്ചു. സംസ്ഥാനത്ത് തന്നെ പോക്സോ കേസിൽ സവിശേഷ കണ്ടെത്തലും വിധിയുമുണ്ടായ അപൂർവ്വ സംഭവങ്ങളിൽ ഒന്നാണിത് . പത്തുവയസ്സുകാരി മകളെ പിതാവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചതായി അമ്മ കളളപ്പരാതി നൽകിയെന്ന കണ്ടെത്തലാണ് പോക്സോ കോടതി നടത്തിയിരിക്കുന്നത്. പ പന്തളം പൊലീസ് രജിസ്റ്റർ ചെയ്യുന്ന കേസിൽ മൊഴി നൽകാൻ കോടതി കുറ്റവിമുക്തരാക്കിയ ഗീവറുഗീസ്, സുഹൃത്ത് സുരേഷ് കുമാർ എന്നിവരോടും കോടതി നിർദ്ദേശിക്കുകയുണ്ടായി .
കുടുംബ കോടതിയിൽ കേസുണ്ടെന്നും. 2013 മുതൽ ഇരുവരും സ്വര ചേർച്ചയിലല്ലെന്നും നാലു വർഷമായി ഇവർ അകന്നുകഴിയുകയാണെന്നും പ്രതിഭാഗം തെളിവുകൾ നിരത്തി ബോധ്യപ്പെടുത്തുകയും ചെയ്തു. ആദ്യഘട്ടത്തിൽ വിസ്തരിക്കപ്പെടാതിരുന്ന പെൺകുട്ടി കോടതിയിൽ വിവരങ്ങൾ തുറന്നു പറയുകയായിരുന്നു . ഇൗ സാഹചര്യത്തിലായിരുന്നു വ്യാജപ്പരാതിയിൽ ജഡ്ജി സാനു എസ് പണിക്കർ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. പന്തളം പറന്തൽ സ്വദേശികളായ ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളാണ് ഉള്ളത്. ഒരാൾ അച്ഛനൊപ്പവും മറ്റൊരാൾ അമ്മയ്ക്കൊപ്പവുമാണ്. ഒപ്പം കഴിഞ്ഞ കുട്ടിയെ സ്വാധീനിച്ചായിരുന്നു 'അമ്മ പിതാവിനും സുഹൃത്തിനുമെതിരെ പരാതി കൊടുത്തത്.
https://www.facebook.com/Malayalivartha






















