മലപ്പുറം മൂന്നിയൂര്‍ പാറക്കടവില്‍ ഉറങ്ങിക്കിടന്ന അന്യസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു

മലപ്പുറം മൂന്നിയൂര്‍ പാറക്കടവില്‍ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു. ഒഡീഷ ചെര്‍മ്മ സ്വദേശിയായ ലക്ഷമണ്‍ മാജിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്തായ ഒഡീഷ സ്വദേശിയെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ഉറങ്ങിക്കിടന്ന ഇയാളെ മഴു കൊണ്ട് വെട്ടികൊലപ്പെടുത്തുകയായിരുന്നു.
മൂന്നിയൂര്‍ പാറക്കടവിലെ വാടക ക്വാട്ടേഴ്‌സില്‍ രാത്രി ഒരു മണിയോടെയാണ് സംഭവം. റൂമില്‍ ഉറങ്ങി കിടക്കുകയായിരുന്ന ഒഡീഷ ചെര്‍മ്മ സ്വദേശിയായ ലക്ഷണ്‍ മാജിയെ സുഹൃത്തായ ഒഡീഷ ഭീമ പാറ സ്വദേശി ബൂട്ടി ബഗല്‍ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം രക്ഷപെടാന്‍ ശ്രമിച്ച ബൂട്ടി ബഗലിനെ തിരൂരങ്ങാടി സി.ഐ റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം ചെമ്മാടില്‍ നിന്നാണ് പിടികൂടിയത്.സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരും പരിശോധ നടത്തി.വിറക് വെട്ട് തൊഴിലാളികളാണ് മരിച്ച ലക്ഷണ്‍ മാജിയും പ്രതി ബൂട്ടി ബഗലും. കൊലപാതകത്തിന് പിന്നിലെ കാരണം പ്രതിയെ ചോദ്യം ചെയ്തതിന് ശേഷമേ വ്യക്തമാകുയൊള്ളൂവെന്ന് പോലീസ് പറഞ്ഞു. പാറക്കടവില്‍ ഇതര സംസ്ഥാ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ മുന്‍പും പല തവണ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. കെട്ടിടങ്ങളില്‍ താമസിക്കുന്നവരില്‍ ഭൂരിഭാഗവും കഞ്ചാവ് അടക്കമുള്ള ലഹരികളുടെ ഉപയോഗം നടത്തുന്നതായി കഴിഞ്ഞ സംഘര്‍ഷങ്ങളില്‍ വ്യക്തമായിരുന്നു.
https://www.facebook.com/Malayalivartha






















