കൃത്യമായി ഹാജറിട്ടാൽ ജോലി സമയത്ത് ജീവനക്കാര്‍ക്ക് സംഘടനാ സമ്മേളനത്തിൽ പങ്കെടുക്കാം; വിചിത്ര ഉത്തരവുമായി എം ജി സർവ്വകലാശാല...

വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട നിരവധി ഫയലുകൾ കെട്ടിക്കിടക്കുമ്പോഴും അഞ്ഞൂറിലധികം ജീവനക്കാർ ശമ്പളത്തോടെ രണ്ട് ദിവസം സമ്മേളനത്തിൽ പങ്കെടുത്തു. ജോലി സമയത്ത് ജീവനക്കാർക്ക് സംഘടനാ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയ ഉത്തരവിനെക്കുറിച്ച് പരിശോധിക്കുമെന്ന് എംജി വിസി ഡോ സാബു തോമസ് വ്യക്തമാക്കി
ഭരണാനുകൂല സംഘടനയായ എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്‍റെ 36 ആം വാര്‍ഷിക സമ്മേളനത്തിലാണ് ജീവനക്കാർ കൂട്ടമായി പങ്കെടുത്തത്
ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാൻ അസോസിയേഷന്‍റെ എല്ലാം അംഗങ്ങള്‍ക്കും അനുമതി നല്‍കിയാണ് അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ആര്‍ പ്രേംകുമാര്‍ ഉത്തരവിറക്കിയത്. രാവിലെയും വൈകുന്നേരവും പതിവുപോലെ ഹാജര്‍ രേഖപ്പെടുത്തി വേണം സമ്മേളനത്തില്‍ പങ്കെടുക്കാനെന്നും ഉത്തരവില്‍ പറയുന്നുണ്ട് .
സമ്മേളനത്തിൽ പങ്കെടുക്കാൻ ലീവ് എടുക്കേണ്ടെന്ന ഉത്തരവ് വന്നതോടെ ജീവനക്കാര്‍ കൂട്ടമായി തന്നെ പരിപാടിക്കെത്തി. 1200 ജീവനക്കാരാണ് എംജി സര്‍വ്വകലാശാലയിലുള്ളത്. ഇതില്‍ പകുതിയോളം പേര്‍ ഇടത് അനുകൂല സംഘടനയില്‍പ്പെട്ടവരാണ്. സാധാരണ അവധി ദിവസങ്ങളില്‍ മാത്രമാണ് ഇത്തരം സമ്മേളനങ്ങൾ നടത്താറുള്ളത്
https://www.facebook.com/Malayalivartha






















