നടി ആക്രമിക്കപ്പെട്ട കേസ്... മഞ്ജുവാര്യര്‍ വിചാരണക്കോടതിയില്‍ മൊഴി നല്‍കി; നടി ആക്രമിക്കപ്പെട്ടക്കേസില്‍ രഹസ്യവിചാരണയാണ് നടക്കുന്നത്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജുവാര്യര്‍ വിചാരണക്കോടതിയില്‍ മൊഴി നല്‍കി. ആക്രമിക്കപ്പെട്ട നടിയോടു അടുപ്പമുള്ള മഞ്ജുവാര്യര്‍ ഇന്ന് കോടതിയിലെത്തി മൊഴി നല്കുകയായിരുന്നു. നടി ആക്രമിക്കപ്പെട്ടക്കേസില്‍ രഹസ്യവിചാരണയാണ് നടക്കുന്നത്. ഇരയുടെ താല്‍പര്യം കണക്കിലെടുത്താണിത്. അതുകൊണ്ടുതന്നെ മഞ്ജുവിന്റെ മൊഴിയും രഹസ്യമായി തുടരും.
രാവിലെ ഒന്‍പതരയോടെ കോടതിയിലെത്തിയ മഞ്ജു പ്രോസിക്യൂട്ടറുമായി വിശദമായ ചര്‍ച്ച നടത്തിയശേഷമാണു ജഡ്ജി ഹണി വര്‍ഗീസിനു മുന്നിലെത്തിയത്. മൊഴി രേഖപ്പെടുത്തല്‍ ഒന്നുവരെ നീണ്ടു. പ്രതിക്കൂട്ടില്‍ പള്‍സര്‍ സുനിക്കൊപ്പം ദിലീപുമുണ്ടായിരുന്നു. ഉച്ചയ്ക്കു ദിലീപ് കോടതിക്കു പുറത്തേക്കു പോയി. പ്രതിഭാഗത്തിന്റെ സാക്ഷി വിസ്താരമുള്ളതുകൊണ്ടു സമയം കഴിയും വരെ മഞ്ജു കോടതിയില്‍ തുടര്‍ന്നു. ആഹാരം പോലും കോടതിക്കുള്ളിലായിരുന്നു. സിദ്ദിഖും ബിന്ദു പണിക്കരും ഇന്ന് സാക്ഷി മൊഴി നല്‍കി.
https://www.facebook.com/Malayalivartha






















