22 മണിക്കൂറുകൾക്കൊടുവിൽ കേരളക്കര കേൾക്കാൻ ആഗ്രഹിക്കാത്ത ആ വാർത്ത; ഒരുപകലും രാത്രിയും കേരളം അവൾക്കായി പ്രാർത്ഥനയും കണ്ണീരുമായി കഴിഞ്ഞപ്പോൾ ഇത്തിക്കരയാറ്റിലെ തടയണയ്ക്ക് സമീപം വള്ളിപ്പടര്‍പ്പുകള്‍ക്ക് ഇടയില്‍ നിന്ന് കമഴ്ന്ന് കിടക്കുന്ന രീതിയിൽ ദേവനന്ദയുടെ മൃതദേഹം: 15 മിനിറ്റിൽ ആ കുരുന്നിനെ വട്ടമിട്ട് പറന്ന കഴുകൻ കണ്ണുകൾ ആരുടേത്? കേരളം ഞെട്ടുന്ന മറ്റൊരു കൊലപാതകമോ ഇത്?

ഒരുപകലും രാത്രിയും കേരളം അവൾക്കായി പ്രാർത്ഥനയും കണ്ണീരുമായി കഴിഞ്ഞു. പക്ഷെ നീണ്ട 22 മണിക്കൂറുകൾക്കൊടുവിൽ കേരളക്കര കേൾക്കാൻ ആഗ്രഹിക്കാത്ത ആ വാർത്തയായിരുന്നു കേട്ടത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ ആറുവയസുകാരി ദേവനന്ദയുടെ മരണ വാർത്ത. വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് രാവിലെ 7.30 ഓടെ പോലീസിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത്തിക്കരയാറ്റിലെ തടയണയ്ക്ക് സമീപം വള്ളിപ്പടര്‍പ്പുകള്‍ക്ക് ഇടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നടക്കുന്ന വഴിയിൽ കാൽ വഴുതി വീണതാകാമെന്ന് കരുതുന്നെങ്കിലും, കുട്ടിയുടേത് കൊലപാതകമാണോ എന്നും പോലീസ് അന്വേഷിച്ച് വരുന്നുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ 9.30 നും 10.30 നും ഇടയിലാണ് ദേവനന്ദയെ കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകൾ നടക്കുന്നത് അനുബന്ധിച്ചാണ് കുട്ടി സ്കൂളിൽ നിന്ന് അവധിയെടുത്തത്. ഉറങ്ങിക്കിടന്ന ആറുമാസമായ അനിയന് ദേവനന്ദയെ കൂട്ടിരുത്തിയതിന് ശേഷമായിരുന്നു അമ്മ ധന്യ തുണിയലക്കാനായി പോയത്. തുണി അലക്കുന്നതിനിടെ മകള്‍ അമ്മയുടെ അടുത്തെത്തിയെങ്കിലും കുഞ്ഞ് അകത്തു കിടക്കുന്നതിനാല്‍ വീടിനകത്തേക്ക് പറഞ്ഞുവിട്ടു. വീടിനകത്തുനിന്ന് അയല്‍വീട്ടിലെ കൂട്ടുകാരിയുമായി സംസാരിക്കുന്നത് കേട്ടതായാണ് അമ്മ പറയുന്നത്.
പിന്നീട് ദേവനന്ദയുടെ ശബ്ദമൊന്നും കേള്‍ക്കാതായപ്പോഴാണ് ധന്യ മുറിയിലെത്തിയത്. ചാരിയിരുന്ന മുന്‍വാതില്‍ തുറന്നു കിടക്കുകയായിരുന്നു. മകളെ അവിടെ കാണാതായതോടെ പേരുവിളിച്ച് തിരക്കിയെങ്കിലും മറുപടിയുണ്ടായില്ല. അയല്‍വീടുകളിലും തിരക്കിയെങ്കിലും കണ്ടെത്താനായില്ല. കുട്ടിയെ കാണാതായ വിവരം കാട്ടുതീപോലെ പടര്‍ന്നതോടെ കേട്ടവരെല്ലാം ഓടിക്കൂടി. പരിസരവാസികളെല്ലാം ചേര്‍ന്ന് വീടും ചുറ്റുവട്ടവും അരിച്ചുപെറുക്കി. വീടിന്റെ മുന്‍ഭാഗത്തെ ഹാളിലിരുന്ന കുട്ടിയെ നിമിഷനേരംകൊണ്ട് കാണാതായെന്നത് കേട്ടവര്‍ക്കൊന്നും ആദ്യം വിശ്വസിക്കാനായില്ല. ക്ഷേത്ര കമ്മിറ്റിക്കാരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിയാത്തതോടെ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
പള്ളിമൺ ഇളവൂർ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. ഒമാനിലെ ജഅ്ലാന്‍ ബുഹസനില്‍ നഗരസഭയില്‍ ഡ്രൈവറായ പ്രദീപ് മകളെ കണാനില്ലെന്ന വർത്തയറിഞ്ഞയുടൻ മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. പ്രദീപിനെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആശ്വസിപ്പിച്ച് നാട്ടിലേക്കയയ്ക്ക് അയച്ചതിന് പിന്നാലെയാണ് ദേവനന്ദയുടെ വിയഗവാർത്തയും പുറത്ത് വന്നത്.
ഡാന്‍സിലും പാട്ടിലും പഠനത്തിലും മിടുക്കിയായിരുന്നു ദേവനന്ദ. സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന് കൃഷ്ണവേഷത്തില്‍ നൃത്തമാടിയ ദേവനന്ദ വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ്. മുങ്ങല്‍ വിദഗദ്ധര്‍ നടത്തിയ തെരച്ചിലിലാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു ആറ്റില്‍ കുട്ടിയുടെ മൃതദേഹം. ഫോറന്‍സിക് വിഭാഗവും, ഡോഗ് സ്‌ക്വാഡും അടങ്ങുന്ന സംഘം രാത്രിയും അന്വേഷണം നടത്തിയിരുന്നു. കുട്ടിയുടെ വീട്ടില്‍ നിന്നും ഇരുന്നൂറോളം മീറ്റര്‍ ആറ്റിലേക്ക് ദൂരമുള്ളതിനാല്‍ കുട്ടി തനിച്ച് ഇവിടെ വരില്ല എന്ന നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്.
https://www.facebook.com/Malayalivartha






















