Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

മകളെ കാണാനില്ലെന്ന വാര്‍ത്തയറിഞ്ഞ് മാനസികമായി തകര്‍ന്ന പ്രദീപിനെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആശ്വസിപ്പിച്ച് നാട്ടിലേക്കയയ്ക്ക് അയച്ചതിന് പിന്നാലെ അറിഞ്ഞത് മകളുടെ മരണവാര്‍ത്ത: പൊന്നുമോളുടെ മൃതദേഹത്തിന് അരികിലേയ്ക്ക് ഓരോ ചുവടുവയ്ക്കുമ്പോഴും മനസ്സില്‍ നിറഞ്ഞുനിന്നത് മകളുടെ ജീവനുള്ള ചിരി: പക്ഷെ ചലനമറ്റ ആ ശരീരം കണ്ടതോടെ നിയന്ത്രണം വിട്ട് അലമുറയിട്ട ആ അച്ഛനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും തേങ്ങി

28 FEBRUARY 2020 10:46 AM IST
മലയാളി വാര്‍ത്ത

ഒമാനിലെ ജഅ്‌ലാന്‍ ബുഹസനില്‍ നഗരസഭയിലെ െ്രെഡവറായ പ്രദീപ് മകളെ കണാനില്ലെന്ന വാര്‍ത്തയറിഞ്ഞയുടൻ മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. പ്രദീപിനെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആശ്വസിപ്പിച്ച് നാട്ടിലേക്കയയ്ക്ക് അയച്ചതിന് പിന്നാലെയാണ്ദേവനന്ദയുടെ വിയോഗ വാര്‍ത്തയും പുറത്ത് വന്നത്. ഇന്ന് രാവിലെയായിരുന്നു പ്രവീണ്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് പ്രവീണിനെ മകളുടെ മൃതദേഹത്തിന് അരികിലെത്തിച്ചു. നടക്കാന്‍ പോലും ശേഷിയില്ലാതിരുന്ന പ്രദീപിനെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് താങ്ങി നടത്തുമ്പോഴും ജീവനുള്ള മകളുടെ ഓര്‍മ്മകളും പേറി ആ അച്ഛന്‍ വിങ്ങിപൊട്ടുകയായിരുന്നു. പൊന്നുമോളുടെ ചേതനയറ്റ ശരീരത്തിനടുത്തെത്തിയപ്പോഴേക്കും നിയന്ത്രണം വിട്ട് പ്രദീപ് അലമുറയിട്ട് കരഞ്ഞു. വാക്കുകളിലൂടെപോലും ആശ്വസിപ്പിക്കാന്‍ ആര്‍ക്കുമായില്ല. പൊന്നുമോളെ എന്നുള്ള വിളിക്കൊടുവില്‍ തളര്‍ന്നുവീണ പ്രദീപിനെ നാട്ടുകാര്‍ ചേര്‍ന്ന് താങ്ങിയെടുത്തു.

ദേവനന്ദയെ തേടി തളര്‍ന്ന നാട്ടുകാരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റെങ്കിലും ഒന്നും പറ്റാതെ പൊന്നു മോള്‍ തിരിച്ചു വരണേ എന്ന പ്രാര്‍ഥനയായിരുന്നു ഇളവൂര്‍ ഗ്രാമം. 20 മണിക്കൂര്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ കേരളമൊന്നടങ്കം പൊന്നുവിന്റെ തിരിച്ചുവരവിന് കാതോര്‍ക്കുകയായിരുന്നു. എന്നാല്‍, രാവിലെ ഏഴരയോടെ വീടിന് തൊട്ടടുത്ത പുഴയില്‍ ചലനമറ്റ ശരീരം കണ്ടെടുത്തു. വള്ളിപ്പടര്‍പ്പുകളില്‍ തലമുടി ചുറ്റിക്കിടന്ന നിലയിലായിരുന്നു ശരീരം. അതോടെ, തെരച്ചിലിലേര്‍പ്പട്ടവരും നാട്ടുകാരും സങ്കടക്കടലിലായി. മണിക്കൂറുകളോളം നാടും നഗരവും അരിച്ചുപെറുക്കുകയും ആയിരക്കണക്കിന് വാഹനങ്ങളും ട്രെയിനുകളും പരിശോധിക്കുകയും ചെയ്യുമ്പോള്‍, തങ്ങള്‍ക്കരികില്‍ ഒരു വിളിപ്പാടകലെ കിടക്കുകയായിരുന്ന ആ കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയില്‍ നീറുകയാണ്.

ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെത്തിയ മൃതദേഹം ദേവനന്ദയുടേതാണെന്ന് സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മയുടെ ബന്ധുക്കളെത്തിയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ഇന്‍ക്വസ്റ്റ്, പോസ്റ്റ് മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ പകര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. പുഴയില്‍ മണല്‍ വാരിയ കുഴികളുണ്ട്. ഇതാകാം ഇന്നലെ മൃതദേഹം ലഭിക്കാതിരിക്കാന്‍ കാരണമെന്നും ജില്ലാ കളക്ടര്‍ പ്രതികരിച്ചു. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങല്‍ വിദഗ്ധരാണ് ആറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്. സമീപത്ത് നിന്ന് ഒരു ഷാളും കണ്ടെടുത്തിട്ടുണ്ട്.

ദേവനന്ദയുടെ മൃതദേഹം ആറ്റില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും പ്രതികരിക്കുന്നു. കുട്ടിയെ ആരോ അപായപ്പെടുത്തിയതാകാമെന്ന് സമീപ വാസികള്‍ തറപ്പിച്ചു പറയുന്നു. കുട്ടിയുടെ വീട്ടില്‍ നിന്നും ഇരുന്നൂറോളം മീറ്റര്‍ ദൂരത്തുള്ള ആറ്റിലേക്ക് കുട്ടി തനിച്ച് ഇവിടെ വരില്ല എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു. ദുരൂഹത ആരോപിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും പോസ്റ്റുമോര്‍ട്ടം ഉടന്‍ നടത്തുമെന്നും ജില്ലാ കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ പറഞ്ഞു. സംഭവത്തില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി ജെ വ്യക്തമാക്കി. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (2 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (2 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (3 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (3 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (3 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (4 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (4 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (5 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (5 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (5 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (5 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (5 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (5 hours ago)

Malayali Vartha Recommends