നിലമ്പൂരിൽ രണ്ടു വിദ്യാർത്ഥികളെ കാണാതായി; കാണാതായത് അടുത്ത സുഹൃത്തുക്കളെ

എരഞ്ഞി മങ്ങാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ 9 ക്ലാസ്സിൽ പഠിക്കുന്ന രണ്ടു വിദ്യാർത്ഥികളെ കാണാതായി. നിലമ്പൂർ പോലീസിൽ പരാതി നൽകി. ചാലിയാർ പഞ്ചായത്തിലെ നമ്പൂരി പ്പൊട്ടി വലിയാട് ബാബു ഷെരീഫ് സുബൈദ ദമ്പതികളുടെ മകൻ ഷഹീൻ(14) പാറേക്കാട് കിണറ്റിങ്ങൽ ജമാൽ മറിയുമ്മ ദമ്പതികളുടെ മകൻ അജിൻഷാദ് (14) പ എന്നിവരെയാണ് ഇന്നലെ വൈകുംന്നേരം 4 മണിക്ക് ശേഷം കാണാതായത്.
ഷഹീന്റെ പിതാവ് ബാബു ഷെരീഫ് മകനെ കാണാനില്ലെന്ന് കാണിച്ച് നിലമ്പൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്, എന്നും സൈക്കളിൽ സ്കൂളിൽ പോകുന്ന ഷഹീൻ ഇന്നലെ സൈക്കിളിൽ പോകാതെ തന്റെ പിതാവിന്റെ കൈയിൽ നിന്നും ബസ്കൂലി വാങ്ങിയാണ് പോയതെന്ന് ബാബു ഷെരീഫ് പറഞ്ഞു, വൈകുംന്നേരം 4.30 തോടെ നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ രണ്ടു കുട്ടികളെയും കണ്ടിരുന്നതായി സമീപവാസിയായ ആൾ പറഞ്ഞതായും ഇവർ പറയുന്നു. പാറേക്കാട് സ്വദേശി ജമാൽ തന്റെ മകനെയായ അജിൻഷാദിനെ കാണാതായതുമായി ബന്ധപ്പെട്ട സംഭവത്തിൽ ഇന്ന് പോലീസിൽ പരാതി നൽകും. മാതാവ് മറിയുമ്മ വഴക്ക് പറഞ്ഞതിൽ പ്രതിഷേധിച്ച് 10 ദിവസം മുൻപ് വീടുവിട്ടു പോയിരുന്നു. അന്ന് അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ നിന്നും കണ്ടെത്തി തിരിച്ചു കൊണ്ടുവരികയായിരുന്നു. രാത്രി മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് പരാതി നൽകാതിരുന്നത്. ഇരുവരും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. അടുത്ത സുഹൃത്തുക്കളുമാണ്. ഇവർ പ്ലാൻ ചെയ്ത ശേഷം ഒന്നിച്ച് നാടുവിട്ടതാണോ എന്നും ആശങ്കയുണ്ട്. നിലമ്പൂർ പോലീസും നാട്ടുകാരും, ബന്ധുക്കളും തിരച്ചിൽ തുടരുകയാണ്
https://www.facebook.com/Malayalivartha






















