അന്താരാഷ്ട്ര വനിതാ വാരാചണം: മാര്‍ച്ച് 6ന് വിദ്യ

അന്താരാഷ്ട്ര വനിത വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ വാരാചരണത്തിന്റെ ആറാം ദിനമായ (വിദ്യ) മാര്‍ച്ച് 6-ാം തീയതി വെള്ളിയാഴ്ച രാവിലെ 10ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ 'ജ്യോതിഷവും ജ്യോതി ശാസ്ത്രവും' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നു. കേരള സര്‍വകലാശാലയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. രാവിലെ 11.30ന് സ്ത്രീ ധനത്തിനെതിരെയുള്ള പ്രഭാഷണവും പ്രതിജ്ഞയും ഉണ്ടായിരിക്കും.
ഉച്ചയ്ക്ക് 1 ന് സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ സംഘടിപ്പിക്കുന്ന ചലിക്കുന്ന ചിത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. ചലിക്കുന്ന ചിത്ര പ്രദര്‍ശനം കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha
























