കണ്ണൂരില്‍ വന്‍ കഞ്ചാവ് വേട്ട.... വീട്ടില്‍ നിന്ന് പത്തരകിലോ കഞ്ചാവ് പൊലീസ് പിടികൂടി, പൊലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെട്ടു, പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

കണ്ണൂര്‍ തോട്ടടയില്‍ സമാജ് വാദി കോളനിക്ക് സമീപത്തെ വീട്ടില്‍ നിന്ന് പത്തരകിലോ കഞ്ചാവ് പൊലീസ് പിടികൂടി. ചില്ലറ വില്‍പനയ്ക്കായി ആണ് കഞ്ചാവ് എത്തിച്ചത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പ്രതി വടക്കേച്ചാലില്‍ മാനുവല്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.
പൊലീസ് സംഘം വടക്കേച്ചാലില്‍ എത്തുമ്‌ബോള്‍ വീട് പുറത്ത് നിന്ന് പൂട്ടിയിരുന്നു. പിന്‍വാതില്‍ തകര്‍ത്ത് പൊലീസ് സംഘം അകത്ത് കയറി.
വിശദമായ പരിശോധനയില്‍ അഞ്ചു പാക്കറ്റുകളിലായി രഹസ്യമായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തു. ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന മാനുവല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ജോലിയുപേക്ഷിച്ച് നാട്ടിലെത്തിയത്.മാനുവലിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
https://www.facebook.com/Malayalivartha
























