Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..

ദേവനന്ദയുടെ മരണത്തിൽ അന്വേഷണം വഴിത്തിരിവിലേക്ക്- ദേവനന്ദ ആറ്റിലേക്ക് വീണത് വീടിനടുത്തുള്ള കുളക്കടവില്‍ നിന്ന്; കുട്ടിയുടെ വയറ്റില്‍ ചെളിയുടെ അംശം വളരെ കൂടുതലായിരുന്നു: തടയിണയില്‍ വെച്ചാണ് കുട്ടി ആറ്റില്‍ വീണതെങ്കില്‍ വയറ്റില്‍ ഇത്രയോളം ചെളി ഉണ്ടാകില്ലെന്ന് വിദഗ്ധരുടെ നിഗമനം: ആറ്റില്‍ അടിയൊഴുക്ക് ശക്തമായിരുന്നതിനാല്‍ തടയിണയുടെ അടിയിലൂടെ ഒഴുകിയ മൃതദേഹം 300 മീറ്ററോളം ഒഴുകി മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തി: വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ഉടന്‍ കൈമാറും

06 MARCH 2020 11:00 AM IST
മലയാളി വാര്‍ത്ത

ദേവനന്ദയുടെ മരണത്തിൽ അന്വേഷണം വഴിത്തിരിവിലേക്ക്. ദേവനന്ദ ആറ്റിലേക്ക് വീണത് വീടിനടുത്തുള്ള കുളക്കടവില്‍ നിന്നെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായി സൂചന. കുട്ടിയുടെ വയറ്റില്‍ ചെളിയുടെ അംശം വളരെ കൂടുതലായിരുന്നുവെന്നാണ് വിദഗ്ധരുടെ നിഗമനം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ശശികല, ഡോ. സീന, ഡോ. വല്‍സല എന്നിവരടങ്ങുന്ന ഫൊറന്‍സിക് സംഘം കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് തെളിവെടുപ്പും പരിശോധനയും നടത്തിയത്. കുട്ടി തടയിണയില്‍ നിന്നല്ല ആറ്റില്‍ വീണതെന്ന് പരിശോധനയില്‍ കണ്ടെത്തി. കുട്ടിയുടെ വയറ്റില്‍ ചെളിയുടെ അംശം വളരെ കൂടുതലായിരുന്നുവെന്നും തടയിണയില്‍ വെച്ചാണ് കുട്ടി ആറ്റില്‍ വീണതെങ്കില്‍ വയറ്റില്‍ ഇത്രയോളം ചെളി ഉണ്ടാകില്ലെന്നുമാണ് വിദഗ്ധരുടെ നിഗമനം.

 

 

ആറ്റില്‍ അടിയൊഴുക്ക് ശക്തമായിരുന്നതിനാല്‍ മൃതദേഹം ഒഴുകിപ്പോയതാണെന്നാണ് സംഘം വിലയിരുത്തുന്നത്. തടയിണയുടെ അടിയിലൂടെ ഒഴുകിയ മൃതദേഹം 300 മീറ്ററോളം ഒഴുകിയാണ് മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തിയതെന്നാണ് ഫൊറന്‍സിക് സംഘത്തിന്റെ നിഗമനം. വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ തന്നെ അന്വേഷണ സംഘത്തിന് കൈമാറും.

 

 

 


ഫൊറൻസിക് വിദഗ്ധരുടെ നിർദേശത്തെത്തുടർന്ന് അഗ്നിരക്ഷാ സേന പള്ളിമൺ ആറിലെ വിവിധ ഭാഗങ്ങളിൽ നിന്നു പരിശോധനയ്ക്കായി ചെളിയും വെള്ളവും ശേഖരിച്ചു. ഇനിയുള്ള കച്ചിത്തുരുമ്പാണ് പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ വയറ്റിൽ കണ്ടെത്തിയ ചെളി. കുട്ടിയുടെ വയറിൽ കണ്ട ചെളി ആറിന്റെ ഏതു ഭാഗത്തുള്ളതാണെന്ന് കണ്ടെത്തിയാൽ കാര്യങ്ങൾ എളുപ്പമാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെളി ആറിന്റെ ഏതു ഭാഗത്തുള്ളതാണെന്ന് കണ്ടെത്താനായി അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീം വിവിധ ഭാഗങ്ങളിലെ ചെളി ശേഖരിച്ചത്.

 


ആറിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണെടുത്തതിനെ തുടർന്ന് 20 അടി താഴ്ചയുള്ള ഭാഗങ്ങളും ചുഴികളും ഉള്ളതായി സ്കൂബാ ടീം കണ്ടെത്തി. ആ സമയങ്ങളിൽ ഫൊറൻസിക് സംഘവും അഗ്നിരക്ഷാ സേനയ്ക്കൊപ്പമുണ്ടായിരുന്നു. കുട്ടി വീടിനടുത്തെ കടവിൽ ഇറങ്ങിയപ്പോൾ വെള്ളത്തിൽ വീണതാണെങ്കിൽ ചുഴികളിൽപ്പെടാനും ആറിന്റെ വശങ്ങളിലെ ചോല മരങ്ങളുടെ വേരുകളിൽ മൃതദേഹമോ ഷാളോ തടയാനും ഇടയുണ്ട്. മാത്രമല്ല ചില ഭാഗത്തു വലിയ കരിങ്കല്ലുകളും കാണപ്പെട്ടതിനാൽ ഇതിൽ തട്ടി മുറിവുണ്ടാകാനും സാധ്യതയേറെയാണ്. കുട്ടി വീണത് താൽക്കാലിക തടയണ ഭാഗത്താണ് എന്ന നിലയിലേക്കാണ് അന്വേഷണം പോകുന്നത്. ഇനി കുട്ടി എങ്ങിനെ ഇവിടം വരെ തനിച്ചെത്തി എന്ന കാര്യമാണ് കണ്ടെത്തേണ്ടത്.

 

 

 

മാത്രമല്ല തടയണ ഭാഗത്തെ ഒറ്റയടിപ്പാതയിലെ ഇരു വശത്തും തറപറ്റിക്കിടക്കുന്ന മുള്ളുള്ള കാട്ടു ചെടികളുമുണ്ട്. ചെരിപ്പില്ലാതെ വന്നാൽ കാലിൽ മുള്ളു തറയ്ക്കാനും ഇടയുണ്ട്. ഇത്തരത്തിലുള്ള പരുക്കുകളൊന്നും കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ല. മാത്രമല്ല കുട്ടി ചെരിപ്പില്ലാതെ വീടിനു പുറത്ത് ഇറങ്ങാറില്ല. കുട്ടി ഉപയോഗിച്ച ചെരിപ്പ് വീടിനുള്ളിലെ സ്വീകരണ മുറിയിലാണ് കണ്ടത്. ഈ സംശയങ്ങൾ ദൂരീകരിക്കാനുള്ള പൊലീസിന്റെ അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (7 minutes ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (7 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (7 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (8 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (8 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (8 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (8 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (8 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (9 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (9 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (9 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (9 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (12 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (12 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (12 hours ago)

Malayali Vartha Recommends