നിനക്കുമില്ലേ വീട്ടിൽ അമ്മ; നിന്നോട് ഒരിക്കലും പൊറുക്കില്ല; പൊട്ടിക്കരഞ്ഞ് താര കല്യാൺ; ആ സ്റ്റിൽ പ്രചരിപ്പിച്ച വ്യക്തിക്ക് മാപ്പില്ല

സിനിമ നടന്മാരും നടിമാരും മനുഷ്യരാണ്....എന്നാൽ പലപ്പോഴും നമ്മൾ ആ കാര്യം മറക്കുന്നു...അവർക്കെതിരെ എന്തും ചെയ്യാമെന്നുള്ള ചില മിഥ്യധാരണ പലപ്പോഴും നമ്മിൽ പലർക്കുമുണ്ട്.....ഇപ്പോഴിതാ പൊട്ടിക്കരഞ്ഞ് എത്തിയിരിക്കുകയാണ് നടി താര കല്യാൺ. സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളിൽ രൂക്ഷമായി പ്രതികരണവും നടത്തിയിരിക്കുകയാണ് നര്‍ത്തകിയും അഭിനേത്രിയുമായ താര കല്യാൺ. മകള്‍ സൗഭാഗ്യയുടെ വിവാഹ സമയത്ത് എടുത്ത വീഡിയോയിലെ ഒരു രംഗം മോശമായ രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിനെതിരെയാണ് താര കല്യാൺ രംഗത്തുവന്നിരിക്കുന്നത്. വളരെ ദുഃഖത്തോടെ പൊട്ടിക്കരഞ്ഞായിരുന്നു താരം പ്രതിക്കരിച്ചത്. ആ സ്റ്റില്‍ പോസ്റ്റ് ചെയ്തയാളെയും അത് പ്രചരിപ്പിച്ചവരെയും താൻ വെറുക്കുന്നതായി പൊട്ടിക്കരഞ്ഞു കൊണ്ട് താര പറഞ്ഞു.‘‘സമൂഹമാധ്യമങ്ങളിൽ എന്നെക്കുറിച്ചുള്ള ഒരു ഫോട്ടോ വൈറലാകുന്നുണ്ട്. കുറേ പേർ അത് ഷെയർ ചെയ്യുകയും കമന്റ് ചെയ്യുകയും ആസ്വദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്നാൽ അതിന്റെ ബാക്ഗ്രൗണ്ട് നിങ്ങൾക്കറിയാമോ?എന്നവർ കരഞ്ഞ് ചോദിക്കുന്നു.
മകളുടെ കല്യാണത്തിനിടയ്ക്ക് എപ്പോഴോ ഒരു അവസരത്തിലുണ്ടായ ഒരു വീഡിയോ ക്ലിപ്പിന്റെ ഒരു ഭാഗമെടുത്ത് ചിത്രമാക്കി വൈറലാക്കിയിരിക്കുകയാണ് എന്ന് പറഞ്ഞ താര അത് പോസ്റ്റ് ചെയ്ത മഹാനോട് ചോദിക്കട്ടെ, നിന്റെയൊക്കെ മനസ്സ് കല്ലാണോ. നിനക്കുമില്ലേ വീട്ടിൽ അമ്മ. നിന്നെ ഇങ്ങനെയാണോ വളർത്തിയത്. ഈ ജന്മം ഞാനെന്ന വ്യക്തി നിന്നോട് ഒരിക്കലും പൊറുക്കില്ല. നിന്നെ പ്രസവിച്ച അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടെ എന്ന് പറഞ്ഞു. എന്നാൽ സമൂഹമാധ്യമങ്ങളെ തെറ്റായി ഉപയോഗിക്കുന്നവർക്കെതിരെയും താര പ്രതികരിക്കുന്നു. സമൂഹമാധ്യമങ്ങൾ നല്ലതാണ്. ഒരുപാട് നല്ല കാര്യങ്ങളുണ്ട്. പക്ഷേ, ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്നും അത് പലരുടെയും ഹൃദയഭേദകമാണെന്നും . എന്നെയും എന്റെ ആത്മാവിനെയും വേദനിപ്പിച്ചത് നിങ്ങൾക്ക് സന്തോഷമാണെങ്കിൽ അത് തെറ്റാണ് എന്നും പറയുന്നു . നിങ്ങൾക്ക് സന്തോഷം കണ്ടു പിടിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഇത് പോസ്റ്റ് ചെയ്തയാളോടും പ്രചരിപ്പിച്ചവരോടും കമന്റ് ചെയ്ത് ആഘോഷിച്ചവരോടും , നിങ്ങളെ ഞാൻ വെറുക്കുന്നു എന്നും അവർ വ്യക്തമാക്കി . സ്ത്രീയാണെന്ന പരിഗണന കൊടുക്കാൻ പഠിക്കുക . നിങ്ങളെപ്പോലെ തന്നെ ഫീലിങ്സുളള ആൾക്കാരാണ് ഞങ്ങൾ കലാകാരന്മാരും. ഒരു അമ്മയാണ് ഞാൻ. എന്റെ മകളുടെ കല്യാണത്തിനെടുത്ത ഫൊട്ടോയാണ് നിങ്ങളിങ്ങനെ ചെയ്തത്. ഈ ജന്മത്തിൽ നിങ്ങളോട് ഞാൻ പൊറുക്കില്ല എന്നും താര കല്യാൺ പറയുന്നു. താര കല്യാൺ അനുക്കൂലിച്ച് നിരവധിപ്പേർ രംഗത്ത് എത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























