ഭാമ കോടതിയിൽ; അക്രമിക്കപ്പെട്ട നടിയോട് നടന്‍ ദിലീപിന് ഉണ്ടായിരുന്ന വ്യക്തി വൈരാഗ്യത്തെ സംബന്ധിച്ച് ഭാമയുടെ മൊഴി നിർണ്ണായകം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തുടരുന്ന സാക്ഷി വിസ്താരത്തില്‍ നടി ഭാമ കോടതിയിൽ എത്തി. സാക്ഷി വിസ്താരത്തിനായിട്ടാണ് നടി ഭാമ കോടതിയിൽ എത്തിയത്. തേക വിചാരണ കോടതിയിലാണ് സാക്ഷി വിസ്താരം തുടരുന്നത്. അക്രമിക്കപ്പെട്ട നടിയോട് നടന്‍ ദിലീപിന് ഉണ്ടായിരുന്ന വ്യക്തി വൈരാഗ്യത്തെ സംബന്ധിച്ചാണ് നിലവിലെ പ്രോസിക്യൂഷന്‍ വിസ്താരം മുന്നോട്ടു പോകുന്നത്.
ഇന്നലെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, കാവ്യാ മാധവന്റെ അമ്മ ശ്യാമള എന്നിവരെയും കോടതി വിസ്തരിച്ചു. അതേസമയം അവധിക്ക് അപേക്ഷ നല്‍കിയ നടന്‍ കുഞ്ചാക്കോ ബോബനോട് തിങ്കളാഴ്ച ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു . നേരത്തെ മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, സംയുക്താ വര്‍മ എന്നിവരെയും കോടതി വിസ്തരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























