സ്വയം ഭോഗം, വാഴപ്പഴത്തെ പൊതിഞ്ഞ് ഗര്‍ഭനിരോധന ഉറ, നഗ്നയായ സ്ത്രീയില്‍ നിന്നും ആര്‍ത്തവ രക്തം ഒഴുകുന്നു; കോളേജ് മാസിക വിവാദത്തില്‍, പിന്നില്‍ എസ്.എഫ്.ഐയെന്ന് ആരോപണം

വിവാദമായി ലൈംഗിക ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തിയ കോളേജ് മാസിക. കാസര്‍കോട്ടെ മുന്നാടിലുള്ള പീപ്പിള്‍സ് കോപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ മാസികയില്‍ ശ്ലീലമല്ലാത്ത തരത്തിലുള്ള വാക്കുകളും ചിത്രങ്ങളും ഉള്‍പ്പെടുത്തിയെന്നുയർത്തികാട്ടിയാണ് വിവാദം കൊഴുക്കുന്നത്. 'ഉറ മറച്ചത്' എന്ന പേരില്‍ പുറത്തിറങ്ങിയ മാസിക കോളേജിലെ യൂണിയന്‍ ഭരണം കൈയ്യാളുന്ന എസ്.എഫ്.ഐയുടെ നേതൃത്വത്തിലാണ് പുറത്തിറങ്ങിയത് എന്നാണ് പ്രധാന ആരോപണം. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്.
ലൈംഗികതയെ കുറിച്ചുള്ള മറയില്ലാത്ത തുറന്നെഴുത്തുകള്‍ ഉള്‍ക്കൊള്ളുന്ന മാസികയുടെ ഉള്ളടക്കത്തില്‍ അക്രമപരമായ ലൈംഗികത, ബലാത്സംഗം, ആര്‍ത്തവം, സ്ത്രീ സ്വവര്‍ഗ ലൈംഗികത എന്നിവയെ കുറിച്ച് പരാമര്‍ശമുണ്ട്. സ്വയം ഭോഗം ചെയ്യുന്ന ചിത്രം, നഗ്നയായ സ്ത്രീയില്‍ നിന്നും ആര്‍ത്തവ രക്തം ഒഴുകുന്ന ചിത്രം, എന്നിവ മാസികയില്‍ അച്ചടിച്ചിട്ടുണ്ട്.
മാസിക അശ്ലീല പ്രസിദ്ധീകരണങ്ങളെയാണ് ഓര്‍മിപ്പിക്കുന്നതെന്നും സ്ത്രീകള്‍ ഇത് മറിച്ചുനോക്കാന്‍ പോലും അറയ്ക്കുകയാണെന്നുമാണ് പ്രധാന വിമർശനം. വിഷയത്തില്‍ എ.ബി.വി.പിയും കെ.എസ്.യുവും പ്രധാനമന്ത്രിയെയും ഗവര്‍ണറെയും കണ്ണൂര്‍ സര്‍വകലാശാലാ വി.സിയെയും സമീപിച്ചിട്ടുണ്ട്. മാസികയില്‍ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ സ്ത്രീവിരുദ്ധമാണെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. എന്നാല്‍ അന്തരിച്ച നാടകകൃത്തും എഴുത്തുകാരനുമായ കര്‍ണാടിന്റെ സ്മരണാര്‍ത്ഥമാണ് മാസിക പുറത്തിറക്കിയതെന്നാണ് സ്റ്റാഫ് എഡിറ്ററായ അനു സെബാസ്റ്റ്യന്‍ പറയുന്നത്.
https://www.facebook.com/Malayalivartha
























