ഓട്ടം പോവാനാണെന്ന വ്യാജേന വില കൂടിയ കാറുകൾ തട്ടിയെടുത്തു; പിന്നീട് അറിഞ്ഞത് നടുക്കുന്ന വിവരം; പ്രതിയെ പോലീസ് പിടികൂടി

വാടകയ്ക്കെടുത്ത വാഹനങ്ങൾ പണയം വച്ചു. മാത്രമല്ല ലക്ഷങ്ങൾ തട്ടിയെടുത്ത് കേസിൽ യുവാവ് പിടിയിലായി. മാറഞ്ചേരി മുക്കാല സ്വദേശി കരുവീട്ടിൽ നിയാസ്(37)നെയായിരുന്നു പെരുമ്പടപ്പ് സിഐ കെഎം ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സുഹൃത്തുക്കളിൽ നിന്നും പരിചയക്കാരിൽ നിന്നുമായിരുന്നു ഇയാൾ കാറുകൾ തട്ടിയെടുത്തത്. ഓട്ടം പോവാനാണെന്നും വാടകക്കെന്നും പറഞ്ഞായിരുന്നു വില കൂടിയ കാറുകൾ എടുക്കുന്നത്. എന്നാൽ തിരിച്ച് കൊടുക്കാതെ ഫൈനാൻസുകളിൽ പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു. കേസ് ഇങ്ങനെയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോവുകയും ചെയ്തു . എന്നാൽ ഉടൻ തന്നെ പ്രതിയെ പിടിക്കുകയും പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























