ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....

എ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ റവന്യു വകുപ്പ്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് തീരുമാനം. എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന് അനുവദിച്ച ഭൂമിയിൽ പാർട്ടി ഓഫീസ് പണിതുവെന്ന പരാതിയിലാണ് നടപടി.
സി പി എം സംസ്ഥാന സെക്രട്ടറിയോടും കേരള സർവകലാശാലയോടും പ്രതിനിധികളെ അയക്കാൻ തഹസിൽദാർ ആവശ്യപ്പെട്ടു. 1977 ൽ എ കെ ആൻറണി സർക്കാരാണ് എ കെ ജി പഠന ഗവേഷണകേന്ദ്രത്തിനായി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചിരുന്നത്. എന്നാൽ ഈ ഭൂമിയിൽ പാർട്ടി ഓഫീസ് പണിതുവെന്നും അനുവദിച്ചതിൽ കൂടുതൽ ഭൂമി കൈയ്യേറിയെന്നടക്കമുള്ള പരാതികൾ ഉയർന്നതോടെ വിവാദമാകുകയായിരുന്നു.
കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ആർ എസ് ശശികുമാർ ഹർജി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി അനുമതി നൽകിയതോടെയാണ് ഇപ്പോൾ ഭൂമി അളക്കാനുള്ള നടപടിക്ക് ആരംഭമായത്.
"
https://www.facebook.com/Malayalivartha























