അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്

പശ്ചിമബംഗാൾ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 9ന്.
പശ്ചിമബംഗാളിലെ നന്ദിഗ്രാം, റജിനഗർ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് വിരാമമിട്ട് അധികാരത്തിലെത്തിയ ബി.ജെ.പി സർക്കാരിന്റെ ആദ്യത്തെ ജനവിധിയാണിത്.
അതിനാൽ ഭരണ -പ്രതിപക്ഷ കക്ഷികൾക്ക് ഈ ഉപതിരഞ്ഞെടുപ്പ് നിർണായകമായിരിക്കും. തമിഴ്നാട്ടിലെ മധുരാന്തകം, ധരാപുരം പുതുച്ചേരിയിലെ തട്ടഞ്ചാവടി നിയമസഭാ സീറ്റിലേക്കും അസമിലെ നാഗോൺ ലോക്സഭാ മണ്ഡലത്തിലുമാണ് ഉപതിരഞ്ഞെടുപ്പുള്ളത്.
"
https://www.facebook.com/Malayalivartha























