പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ വിനോദയാത്രയ്ക്ക് പോയ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോര്‍ജാണ് മരിച്ചത്. പഞ്ചാബ് ലവ്‌ലി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ എംബിഎ വിദ്യാര്‍ത്ഥിനിയായിരുന്നു. പഞ്ചാബ് ലുധിയാനയ്ക്കടുത്ത് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പ്പെടുകയായിരുന്നു. െ്രെഡവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ബസ് നിയന്ത്രണം വിട്ട് മറിയുന്നതിനിടെ സൈഡ് സീറ്റിലിരുന്ന ജോസ്‌ന റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പിന്നാലെ ബസ് ജോസ്‌നയുടെ ശരീരത്തിലേക്ക് മറിഞ്ഞു. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയാണ് അടിയില്‍ കുടുങ്ങിയ ജോസ്‌നയുട മൃതദേഹം പുറത്തെടുത്തു. അപകടത്തില്‍ ബസിലുണ്ടായിരുന്ന മറ്റ് ചില മലയാളി വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
https://www.facebook.com/Malayalivartha


























