"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി

പെരിനാട് വെള്ളിമണ്ണിൽ രാജു (53) കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. കേസിൽ അറസ്റ്റിലായ ഭാര്യ ലേഖ മേരിക്ക് (48) ഒറ്റയ്ക്ക് കൊലപാതകം നടത്താനാകില്ലെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. നിലവിൽ ലേഖയുടെ ആൺസുഹൃത്തിനെ പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇയാളെ വീണ്ടും വിശദമായി ചോദ്യംചെയ്യുമെന്നാണ് വിവരം.
കുടുംബത്തിലെ സ്വത്തുതർക്കത്തെത്തുടർന്ന് ബെൽറ്റ് ഉപയോഗിച്ച് കഴുത്തുമുറുക്കിയാണ് രാജുവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ ലേഖയും ഭർതൃസഹോദരൻ ബൈജുവും ചേർന്നാണ് രാജുവിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും രാജു മരിച്ചിരുന്നു. കട്ടിലിൽനിന്ന് എഴുന്നേൽക്കുന്നതിനിടെ കുഴഞ്ഞുവീണതാണെന്നാണ് ലേഖ ആശുപത്രി അധികൃതരോട് പറഞ്ഞത്.എന്നാൽ രാജുവിന്റെ കഴുത്തിൽ ദുരൂഹമായ പാടുകൾ കണ്ട ആശുപത്രി ജീവനക്കാർ ഉടൻതന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെ ബന്ധുക്കളും മരണത്തിൽ സംശയം പ്രകടിപ്പിച്ചു. പോസ്റ്റ്‌മോർട്ടത്തിൽ കഴുത്തിൽ ശക്തിയായി അമർന്നതാണ് മരണകാരണമെന്ന് വ്യക്തമാവുകയും കുഴഞ്ഞുവീണതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനാകാതിരിക്കുകയും ചെയ്തതോടെയാണ് പൊലീസ് ലേഖയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.രാജുവും ലേഖയും മാത്രമാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. ഇവരുടെ ഏകമകൾ ബന്ധുവീട്ടിൽ നിന്നാണ് പഠിക്കുന്നത്. ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നെന്നാണ് അയൽവാസികൾ നൽകുന്ന വിവരം. രാജുവിന് അടുത്തിടെ ലഭിച്ച കുടുംബസ്വത്ത് തന്റെ പേരിലേക്ക് മാറ്റിനൽകണമെന്ന് ലേഖ ആവശ്യപ്പെട്ടതിനെച്ചൊല്ലിയും തർക്കങ്ങൾ നിലനിന്നിരുന്നു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയുണ്ടായ തർക്കത്തിനിടെ രാജു ലേഖയെ മർദിച്ചെന്നും, ഇതിന് പിന്നാലെയാണ് കൊലപാതകം നടത്തിയത് എന്നുമാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























