ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

സി.എം.ആർഎൽ കേസിൽ മകൾക്കെതിരെ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തിന്റെമുനയൊടിക്കാനും കേസിൽ നിന്നും തന്നെയും തന്റെ കുടുംബാംഗങ്ങളെയും രക്ഷിക്കാനുമായി പിണറായിയുടെ നാറിയ കളി വീണ്ടും. ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്. എക്കാലവും ലീഗിൻറെ കോട്ടയായി തുടരുന്ന മലപ്പുറത്തെ വർഗീയ തലസ്ഥാനം എന്ന് വിശേഷിപ്പിച്ച സിപിഎമ്മിന്റെ മുതിർന്ന നേതാവ് പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം . അങ്ങനെയെങ്കിലും തനിക്കും കുടുംബാംഗങ്ങൾക്കും എതിരെ കേന്ദ്രസർക്കാരിന്റെ വിവിധ ഏജൻസികൾ നൽകുന്ന അന്വേഷണ പരമ്പരകളിൽ നിന്നും ബി ജെ പി രക്ഷിക്കുമെന്ന് പിണറായി വിശ്വസിക്കുന്നു.
കേരളത്തിൽ അനുദിനം നടക്കുന്ന സംഭവവികാസങ്ങൾ കേന്ദ്രസർക്കാരിൻറെ രഹസ്യാന്വേഷണ വിഭാഗം കൃത്യമായി തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രിയെ അറിയിക്കുന്നുണ്ട് . ഈ സാഹചര്യത്തിൽ വർഗീയ പരാമർശം നടത്തിയ പി നന്ദകുമാറിനെ പിന്തുണച്ച പിണറായിയുടെ പരാമർശം കേന്ദ്രസർക്കാർ അതേ നിമിഷത്തിൽ തന്നെ അറിഞ്ഞുവെന്ന് കരുതാം. കേരളത്തിൽ കഴിഞ്ഞ 10 കൊല്ലങ്ങളായി നടന്ന അഴിമതികളുടെ വിഴുപ്പ് ഭാണ്ഡത്തിൽ നിന്നും കരകയറാനുള്ള പിണറായിയുടെ പുതിയ നീക്കമായി ഇതിനെ രാഷ്ട്രീയ കേരളം കാണുന്നു. മലപ്പുറത്തിനെതിരെ വർഗീയ പരാമർശവുമായി സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ പി.നന്ദകുമാർ രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. .
മത മൗലിക വർഗീയ വാദികളുടെ കൂടാണ് മലപ്പുറമെന്ന് പൊന്നാനിയിൽ നടന്ന സിപിഎം മലപ്പുറം ജില്ല വിപുലീകൃത കമ്മിറ്റിയുടെ പ്രതിനിധി സമ്മേളനത്തിൽ പി.നന്ദകുമാർ പറഞ്ഞു. സമ്മേളനത്തിൽ സ്വാഗത പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, കെ.കെ.ശൈലജ എന്നിവരടക്കമുള്ള മുതിർന്ന നേതാക്കൾ വേദിയിൽ ഇരിക്കവേയാണ് നന്ദകുമാറിന്റെ അധിക്ഷേപ പരാമർശം.സിപിഎമ്മിന്റെ ജില്ലാതലത്തിലുള്ള സംഘടന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായാണ് വിപുലീകൃത ജില്ലാക്കമ്മിറ്റി യോഗം ചേർന്നത്. ‘മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളുമുണ്ട്. മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല. സ്വാഭാവികമായും അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ടു പോകുന്ന കമ്യൂണിസ്റ്റ് പാർട്ടി,
പുതിയ കാലത്ത് അതിന്റെ രാഷ്ട്രീയ കടമകൾ എങ്ങനെ ഏറ്റെടുക്കണണെന്ന് പരിശോധിക്കണം. അതിനായാണ് വിപുലീകൃത ജില്ലാക്കമ്മിറ്റി യോഗം ചേരുന്നത്’ – നന്ദകുമാർ പറഞ്ഞു. ഇതിന് പിന്നാലെ മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂടാണെന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി സി.പി.എം. നേതാവും മുൻ എം.എൽ.എ.യുമായ പി. നന്ദകുമാർ രംഗത്തുവന്നു . തന്റെ പരാമർശത്തിൽ തെറ്റില്ലെന്ന് പറഞ്ഞ നന്ദകുമാർ താൻ ഉദ്ദേശിച്ചത് ജില്ലയെ വർഗീയവാദികളുടെ കൂടാക്കാൻ അനുവദിക്കില്ലെന്ന ആശയമാണെന്നും അറിയിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിലെ പരാമർശം തെറ്റായിരുന്നോയെന്ന് ആവർത്തിച്ച് ചോദിച്ചെങ്കിലും നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്ന് നന്ദകുമാർ പറഞ്ഞു.
'മലപ്പുറം ജില്ല എന്ന് പറയുമ്പോൾ ഞങ്ങൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട' എന്നും നന്ദകുമാർ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗേവിന്ദൻ തന്റെ വാദത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും തങ്ങളെല്ലാം പറയുന്നത് ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'പാർട്ടി സെക്രട്ടറി എന്നെ തള്ളിപ്പറഞ്ഞിട്ടില്ല. അങ്ങനെ വ്യാഖ്യാനിക്കേണ്ട. സംസ്ഥാന സെക്രട്ടറി പറഞ്ഞതും ഞാനിവിടെ പറഞ്ഞതും ഇന്ന് പിണറായി വിജയൻ ഇവിടെ പറയാൻ പോകുന്നതും ഒന്നുതന്നെയാണ്. മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്ന ആളാണ് ഞാൻ. മതനിരപേക്ഷ കേന്ദ്രം തന്നെ ആയിരുന്നു മലപ്പുറം. അതില്ലാതാക്കുന്ന രൂപത്തിലേക്കുള്ള നീക്കം ശക്തമായി നടക്കുന്നുണ്ട്. മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുപോയിട്ടുള്ളത്' എന്നും നന്ദകുമാർ പറഞ്ഞു.
'ഞാൻ എന്റെ സംസാരത്തിൽ ഒരു മതത്തെക്കുറിച്ചും ഒരു രാഷ്ട്രീയ പാർട്ടിയെയും പരാമർശിച്ചിട്ടില്ല. എന്റെ ഉദ്ദേശം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരു ജില്ലയെ വർഗീയതയുടെ കൂടാക്കി മാറ്റാനുള്ള ശ്രമത്തിനെ ശക്തമായി എതിർക്കുകയാണ്. ആ നീക്കം രണ്ട് ഭാഗങ്ങളിൽനിന്നും നടക്കുന്നുണ്ട്. ഞങ്ങളുടെ പാർട്ടി ഇന്നലെ അംഗീകരിച്ച പ്രമേയത്തിനകത്ത് വീണ്ടും അക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. അത്തരം ഒരു ശ്രമത്തെ എതിർക്കേണ്ടതുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ അനുഭവത്തിലാണ് പാർട്ടി ജില്ലാ കമ്മിറ്റി അത്തരമൊരു പ്രമേയം പാസാക്കിയിട്ടുള്ളത്. മുസ്ലിംലീഗ് എല്ലാ മുസ്ലിം സാമുദായിക സംഘടനകളെയും കൂട്ടുപിടിച്ച് ഞങ്ങളെ ഒറ്റപ്പെടുത്തുന്നതിനുള്ള നീക്കം നടത്തി. വർഗീയത ഉൾക്കൊള്ളുന്ന പ്രചാരണം നടത്തുകയും ചെയ്തിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ പറഞ്ഞതാണ്. മറുഭാഗത്ത് ഹിന്ദുവർഗീയതയുടെ വക്താക്കളായ ആർഎസ്എസ് കുംഭമേള നടത്തി ബിജെപിക്ക് കടന്നുവരാനുള്ള അവസരം സൃഷ്ടിക്കുകയാണ്. രണ്ട് വർഗീയ ശക്തികളും മലപ്പുറം ജില്ലയെ അപകടകരമായ അവസ്ഥയിലേക്ക് കൊണ്ടുപോകുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഞാൻ എന്റെ പ്രസംഗത്തിലും പാർട്ടിയുടെ പ്രമേയത്തിലും പറഞ്ഞിരിക്കുന്നത്. എന്നാൽ അതിനെ വ്യാഖ്യാനിച്ച് മലപ്പുറം ജില്ലയ്ക്കെതിരായ ആക്രമണമാക്കി മാറ്റി. തനിക്കെതിരെ ലീഗ് പ്രകടനം നടത്തി. എന്നെ കണ്ടാൽ കിണ്ണം കട്ടുവെന്നത് പോലെയാണിത്. താൻ ലീഗെന്ന് എവിടെയും പറഞ്ഞിട്ടില്ല. വർഗീയത എന്ന് പറയുമ്പോൾ ലീഗിന് എന്തിനാണ് ഇത്ര ബേജാർ. അവർക്കൊരു അജണ്ടയുണ്ട്’, അദ്ദേഹം പറഞ്ഞു.'മലപ്പുറം ജില്ല എന്താണെന്ന് ലീഗുകാർ ഞങ്ങളെ പഠിപ്പിക്കേണ്ട. മലപ്പുറം ജില്ല എന്ന് പറയുമ്പോൾ
ഞങ്ങൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട' എന്നും നന്ദകുമാർ പറഞ്ഞു.കഴിഞ്ഞദിവസം സി.പി.എം. വിപുലീകൃത ജില്ലാകമ്മിറ്റി യോഗത്തിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ വേദിയിലിരുത്തിയായിരുന്നു സ്വാഗതപ്രസംഗത്തിനിടെ നന്ദകുമാറിന്റെ വിവാദത്തിനിടയാക്കിയ പരാമർശമുണ്ടായത്.പി. നന്ദകുമാറിന്റെ മലപ്പുറത്തെ കുറിച്ചുള്ള വർഗീയ പ്രസംഗത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പിന്തുണച്ചു.. മലപ്പുറം എന്നത് മതസൗഹാർദ്ദം എന്നും ശക്തമായി നിലനിൽക്കുന്ന പ്രദേശമാണെന്നും, എന്നാൽ ഈ അന്തരീക്ഷം തകർക്കാൻ വർഗീയ ശക്തികളും മതമൗലികവാദികളും ശ്രമിക്കുന്നുണ്ടെന്നും , അതിനെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് നന്ദകുമാർ തന്റെ പ്രസംഗത്തിലൂടെ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചതെന്നും പിണറായി പറഞ്ഞു.
രാഷ്ട്രീയ എതിരാളികൾ അദ്ദേഹത്തിന്റെ പ്രസംഗം ബോധപൂർവ്വം വക്രീകരിച്ച് പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറത്ത് നടന്ന സി.പി.എം വിശാല ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷം പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് അധികാരത്തിൽ വന്നതുമുതൽ ആർ.എസ്.എസ് അജണ്ടകൾ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി. വന്ദേമാതരം പൂർണ്ണമായി ചൊല്ലിയതും, കേന്ദ്രത്തിന്റെ വഖഫ് ബോർഡ് പരിഷ്കരണങ്ങളോടുള്ള സർക്കാരിന്റെ നിലപാടും ഇതിന് ഉദാഹരണമായി അദ്ദേഹം എടുത്തുപറഞ്ഞു. കേന്ദ്രം വഖഫ് ബോർഡിൽ അമുസ്‌ലീങ്ങളെ ഉൾപ്പെടുത്താൻ തീരുമാനിച്ചപ്പോൾ എൽ.ഡി.എഫ് അതിനെതിരെ കോടതിയെ സമീപിച്ചുവെന്നും, എന്നാൽ ലീഗ് മന്ത്രിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ ബോർഡ് പിരിച്ചുവിടാനാണ് കോടതിയിൽ ആവശ്യപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിന്റെ 'പി.എം ശ്രീ' പദ്ധതി നടപ്പിലാക്കില്ലെന്ന ഉറച്ച നിലപാടിൽ നിന്നും യു.ഡി.എഫ് ഇപ്പോൾ പിന്നോക്കം പോയി കള്ളക്കളി നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.മലപ്പുറത്ത് ലീഗിനെതിരെ ഇതര സമുദായങ്ങളെ ഒന്നിച്ച് നിർത്തുക എന്ന രഹസ്യ അജണ്ടയാണ് പിണറായി പ്രയോഗിക്കുന്നത്. പൊന്നാനി പോലുള്ള മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഹൈന്ദവ ജനതയ്ക്ക് നിർണായകമായ ഭൂരിപക്ഷമുണ്ട്. മലപ്പുറം ജില്ലയുടെ കുടിയേറ്റ മേഖലകളിൽ ക്രൈസ്തവരും നിർണായക ശക്തിയാണ്. ഇത്തരം സ്ഥലങ്ങളിൽ നിന്നും ലീഗിനെ തുടച്ചു മാറ്റി ബിജെപിക്ക് ഗണ്യമായ പ്രാതിനിത്യം ഉറപ്പാക്കുക എന്നതാണ് പിണറായി വിജയൻറെ ലക്ഷ്യം. ഇതിനായി അദ്ദേഹം തന്റെ വിശ്വസ്തനായ പി നന്ദകുമാറിനെ ഉപയോഗപ്പെടുത്തുന്നു. നന്ദകുമാറിന്റെ നിലപാടിന് എതിരെ സിപിഎമ്മിൽ അമർഷം ശക്തമാണെങ്കിലും കെ റ്റി ജലീൽ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഒരക്ഷരവും മിണ്ടാൻ കഴിയുന്നില്ല.
അതേസമയം ശ്രീരാമകൃഷ്ണൻ ഇതിൽ സംപ്രീതനാണ്. പിണറായി എന്തെങ്കിലും ചെയ്യുകയാണെങ്കിൽ അതിന് പിന്നിൽ ഒരു ലക്ഷ്യം കാണും. അതിനാണ് നന്ദകുമാറിനെ കൊണ്ട് വിവാദത്തിന് തിരികൊളുത്തിയത്. പിണറായി തന്നെയാണ് വിവാദത്തിന് തുടക്കം കുറിച്ചത്. ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി മാറിയതിലാണ് സി പി എമ്മിന് സങ്കടം. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം യുഡിഎഫിൽ ഉണ്ടായത് നിർണായകമായ ഭരണ മാറ്റത്തിന് കാരണമായി. 2011 ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഐക്യ മുന്നണി സർക്കാർ അധികാരത്തിൽ എത്തിയത് ന്യൂനപക്ഷങ്ങളുടെ വോട്ടുകൾ കൊണ്ടാണ്. ഇത് തന്നെയാണ് സുകുമാരൻ നായയും വെള്ളാപ്പള്ളി നടേശനേയും ഭയപ്പെടുത്തുന്നത്. വിദ്യാഭ്യാസം പോലുള്ള പ്രധാന വകുപ്പുകൾ മുസ്ലിം ലീഗിൻറെ കയ്യിലെത്തി.
ഇതിൽ തങ്ങൾക്ക് കാര്യമായ യാതൊരു സ്വാധീനവും ചെലുത്താൻ കഴിയില്ലെന്ന് സമുദായ നേതാക്കൾ കരുതുന്നു. 2011 യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് ലീഗിൻറെ വിദ്യാഭ്യാസ മന്ത്രിക്ക് എതിരെ സുകുമാരൻ നായർ പരസ്യമായ നിലപാടെടുത്തത് വിസ്മരിക്കാൻ കഴിയില്ല. ഇതൊരുപക്ഷേ ഇനിയും ആവർത്തിച്ചുകൂടെന്നില്ല. എന്നാൽ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി പെരുന്ന സന്ദർശിച്ചിരുന്നു. മലപ്പുറം ജില്ലയിലെ 93 ഗ്രാമപഞ്ചായത്തുകളില്‍ 89ലും, ജില്ലാപഞ്ചായത്തിലെ മുഴുവന്‍ സീറ്റുകളും പതിനഞ്ചില്‍ പതിനാല് ബ്ലോക്ക് പഞ്ചായത്തുകളും, പന്ത്രണ്ട് മുന്‍സിപ്പാലിറ്റികളില്‍ പതിനൊന്നിടത്തും കഴിഞ്ഞ തദ്ദേശ തെരഞ്ഞുപ്പിൽ യുഡിഎഫ് വിജയിച്ചു. മുസ്ലിംലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് 2025ല്‍ കണ്ടത്. താനൂര്‍ മുന്‍സിപ്പാലിറ്റിയില്‍ ബിജെപി പ്രധാന പ്രതിപക്ഷമായി. മുസ്ലിം ഭൂരിപക്ഷമായ മലപ്പുറം ജില്ലയിലെ ജനവിധിയുടെ ആവര്‍ത്തനമാണ് ക്രിസ്ത്യന്‍ ആധിപത്യമുള്ള എറണാകുളത്തും ആവര്‍ത്തിച്ചത്.
മുൻ സര്‍ക്കാരിനെതിരായ വികാരം എന്നതിലുപരി ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം രാഷ്ട്രീയ കേരളത്തിന് ഗുണകരമാകുമോ എന്നും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കേരളത്തിന്റെ ചരിത്രത്തില്‍ മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകള്‍ ഈ തരത്തില്‍ വര്‍ഗ്ഗീയമായി കേന്ദ്രീകരിക്കുന്നത് ഇത് ആദ്യമായാണ്. ദേശീയ വീക്ഷണവും, വികസന രാഷ്ട്രീയവും, മതേതരത്വവും, ഇടത്-പുരോഗമനവും എല്ലാം കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ മാത്രം ബാധ്യതയാവുമ്പോള്‍ ക്രിസ്ത്യന്‍-മുസ്ലിം വോട്ടുകള്‍ മതാടിസ്ഥാനത്തില്‍ കേന്ദ്രീകൃതമായി പോള്‍ ചെയ്യപ്പെട്ടു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളപോലുള്ള വിഷയങ്ങള്‍ പോലും ഹിന്ദു സമൂഹത്തെ കാര്യമായി സ്വാധീനിച്ചിട്ടില്ല എന്നു വേണം കണക്കാക്കാന്‍. മലപ്പുറത്തും, എറണാകുളത്തും കോട്ടയത്തും ഇടുക്കിയിലും, വയനാട്ടിലും ഉണ്ടായ ന്യൂനപക്ഷധ്രുവീകരണം ഹിന്ദു ഭൂരിപക്ഷ ജില്ലകളില്‍ പ്രകടമാകാതെ പോയത് അതുകൊണ്ടാണ്.
ജമാഅത്തെ ഇസ്ലാമി – എസ്.ഡി.പി.ഐ – മുസ്ലിം ലീഗ് വോട്ടുകളും സമ്പൂര്‍ണ്ണമായി കോണ്‍ഗ്രസ് മുന്നണിയിലേയ്ക്ക് ഒഴുകി. ഇടതു ഭരണത്തിനെതിരായ ജനവിധി എന്നതിലുപരി മതപരമായ ധ്രുവീകരണമാണ് കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉണ്ടായത്. രാഷ്ട്രീയേതരമായ ന്യൂനപക്ഷ ഏകീകരണം കേരളരാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ ഫലം ഉളവാക്കുന്നതായിരിക്കും.തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം ബിജെപി നേടിയത് ചരിത്രപരമായ ഒരു നാഴിക കല്ലായി . ഇനി മുസ്ലിം വോട്ടുകൾ തങ്ങൾക്ക് കിട്ടില്ലെന്ന് ഇടതുമുന്നണി ഉറപ്പിക്കുന്നു. ഹൈന്ദവ വോട്ടുകൾ സമാഹരിക്കുകയാണ് ലക്ഷ്യം.. ബിജെപിക്ക് ജയിക്കാനാവാത്ത സ്ഥലങ്ങളിൽ തങ്ങൾക്ക് അനുകൂലമായി അവരുടെ വോട്ടുകൾ കൂടി സമാഹരിക്കാൻ സിപിഎം ലക്ഷ്യമിടുന്നു മുൻ മുഖ്യമന്ത്രിയുടെ മരുമകനായ മുഹമ്മദ് റിയാസിനെ ഉപയോഗിച്ച്
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടുകൾ ഇടതുമുന്നണിയിൽ എത്തിക്കാൻ പിണറായി തന്നാലാവും വിധം ശ്രമിച്ചെങ്കിലും നടന്നില്ല. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം യുഡിഎഫിലേക്ക് എന്ന തിരിച്ചറിവ് എത്തിയ ഉടനെ തന്നെ പിണറായി വിജയൻ തന്റെ പ്ലേറ്റ് തിരിച്ചുവച്ചു. ഇതിനിടയിൽ ബിജെപിക്ക് അനുകൂലമായി ചിന്തിക്കുകയാണെങ്കിൽ തന്റെയും കുടുംബത്തിന്റെയും പേരിലുള്ള കേസുകൾ കൂടി എഴുതിതള്ളാമെന്ന് അദ്ദേഹം കരുതുന്നു . ഇന്ത്യൻ സാഹചര്യത്തിൽ ബിജെപിയു മായി ഇടതുമുന്നണി ഒരു കെട്ടുപാടും ഉണ്ടാക്കാത്ത സാഹചര്യത്തിലാണ് കേരളത്തിലെ നാടകീയമായ നീക്കങ്ങൾ. മുഖ്യമന്ത്രി വി ഡി സതീശന്റെ ചില സമുദായങ്ങളോടുള്ള നിലപാടുകൾ കാരണം കോൺഗ്രസിൽ നിന്നും എൻഎസ്എസ് എസ്എൻഡിപിയും അകന്ന കാര്യം സിപിഎമ്മിന് നന്നായി അറിയാം.
ഇത് കാര്യമായി പ്രയോജനപ്പെടുത്തുകയാണ് നന്ദകുമാറിലൂടെ പിണറായി ലക്ഷ്യമിടുന്നത് . സുകുമാരൻ നായരെയും എൻഎസ്എസിനെയും പിണറായി പുകഴ്ത്തി സംസാരിച്ചത് ദിവസങ്ങൾക്കു മുമ്പാണ്. 2029 ൽ ഇലക്ഷൻ നടന്നാൽ അത് ഇടതുമുന്നണിക്ക് അനുകൂലമാക്കാമെന്നും പിണറായി കരുതുന്നു. അതിനുള്ള അസ്ത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇത്രയും കാലം എം വി ഗോവിന്ദനെ ഉപയോഗിച്ചായിരുന്നു പിണറായി ഇത്തരം നീക്കങ്ങൾ നടത്തിയത് എന്നാൽ ഇക്കുറി മലപ്പുറത്തുകാരനായ നേതാവിനെ ഗോധയിലേക്ക് ഇറക്കി. ഇനി സംഭവിക്കാൻ പോകുന്നതെല്ലാം കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha


























