Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..

05 OCTOBER 2026 05:02 PM IST
മലയാളി വാര്‍ത്ത

‘കറുത്ത മരണം’ തിരിച്ചുവന്നോ? റഷ്യയിലെ ആശങ്കയിലാഴ്ത്തി ലാബ് ടെക്നീഷ്യന്റെ മരണം. മനുഷ്യരാശിയെ മുഴുവൻ ഇല്ലാതാക്കാൻ ശേഷിയുള്ള ആ രോഗം പടർന്നു പിടിക്കുന്നുവോ. റഷ്യയിൽ സംഭവിച്ചിരിക്കുന്നത് ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തുന്ന സംഭവങ്ങളാണ് .ഒരുകാലത്ത് ലോകത്തെയാകെ മരണഭീതിയിലാഴ്ത്തിയിരുന്ന രോഗമാണ് പ്ലേഗ്. പതിനാലാം നൂറ്റാണ്ടിൽ "കറുത്ത മരണം" (Black Death) എന്നറിയപ്പെട്ടിരുന്ന ഇത് യൂറോപ്പിൽ 50 ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിന് കാരണമായി. ലബോറട്ടറിയില്‍ വെച്ച് പ്ലേഗ് ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് പൊട്ടിയുണ്ടായ അപകടത്തെത്തുടര്‍ന്ന് റഷ്യന്‍ യുവ ഗവേഷക മരിച്ച വാർത്തയാണ് പുറത്തു വരുന്നത് .

റഷ്യയിലെ സൈബീരിയന്‍ മേഖലയിലുള്ള ഇര്‍കുത്സ്‌കിലെ ആന്റി-പ്ലേഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലാബ് ടെക്‌നീഷ്യനായ ദാരിയ ഷിപിലോവ (28) ആണ് ന്യൂമോണിക് പ്ലേഗ് ബാധിച്ച് മരിച്ചത്.ദാരിയ ഷിപിലോവയെ കടുത്ത ന്യുമോണിയയെ തുടർന്ന് സെപ്റ്റംബർ 29നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന ഇവർ രണ്ടുദിവസത്തിന് ശേഷം മരിക്കുകയായിരുന്നു. സെപ്റ്റംബര്‍ അവസാനത്തോടെ സാമ്പിളുകള്‍ ശേഖരിക്കുന്നതിനിടെ ജീവനുള്ള ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തിൽ പൊട്ടിപ്പോയതായി മെഡിക്കൽ ജീവനക്കാരോട് ദാരിയ പറഞ്ഞിരുന്നതായി റിപ്പോർട്ട് .മംഗോളിയൻ അതിർത്തിയോട് ചേർന്നുള്ള ബുറിയാതിയയിൽ ഫീൽഡ് പര്യവേക്ഷണത്തിനിടെ

 

രോഗബാധിതയായ ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഒക്ടോബര്‍ ഒന്നിന് മരണം സംഭവിക്കുകയായിരുന്നു.സംഭവത്തെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി മേഖലയിലെ അഞ്ചോളം ആശുപത്രികള്‍ അടയ്ക്കുകയും യുവതിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട നൂറുകണക്കിന് ആളുകളെ ക്വാറന്റീനിലാക്കുകയും ചെയ്തു.മുന്‍കരുതലിന്റെ ഭാഗമായി ഇര്‍കുത്സ്‌ക് മേഖലയില്‍ പൊതുപരിപാടികള്‍ക്കെല്ലാം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകടകാരിയായ അണുബാധ സംശയിക്കുന്നതായി ഇര്‍കുത്സ്‌ക് ഗവര്‍ണര്‍ ഇഗോര്‍ കോബ്‌സെവ് സ്ഥിരീകരിച്ചു.

 

എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ചേര്‍ച്ചയുള്ള ഉപഭോക്തൃ സംരക്ഷണ നിരീക്ഷണ കേന്ദ്രമായ 'റോസ്‌പോട്രെബ്‌നാഡ്‌സര്‍' അടിയന്തര നിരീക്ഷണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ സമ്പര്‍ക്കത്തിലുള്ള ആര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും ഇവരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവാണെന്നും അധികൃതര്‍ അറിയിച്ചു. കടുത്ത പടര്‍ച്ചാശേഷിയുള്ള ന്യൂമോണിക് പ്ലേഗ് സമയബന്ധിതമായി ചികിത്സിച്ചില്ലെങ്കില്‍ ജീവന് തന്നെ ഭീഷണിയാകുന്ന ഒന്നാണ്.മേഖലയിലെ മൂന്ന് ആശുപത്രികളിൽ ക്വാറന്റൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തി. രോഗവ്യാപനത്തിന്റെ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരും വൈദ്യനിരീക്ഷണത്തിലാണെന്നും ആർക്കും രോഗലക്ഷണങ്ങളില്ലെന്നും ഇർകുത്സ്ക് ഗവർണർ ഇഗോർ കോബ്സെവ് പറഞ്ഞു.ബാബ വാംഗ യെ പോലുള്ള ബൾഗേറിയൻ പ്രവാചകർ പ്രവചിച്ചിരിക്കുന്നത് .പോലെ ലോകത്തെ നശിപ്പിക്കാൻ ശേഷിയുള്ള പകർച്ചവ്യധികൾ പടർന്നു പിടിക്കുമോ എന്നുള്ള ആശങ്കയും ഉയരുന്നു. മുൻവർഷങ്ങളിലെ പ്രവചനങ്ങളുടെ കൂട്ടത്തിൽ, ഒരു പ്രമുഖ രാജ്യം ജൈവായുധങ്ങൾ (Bioweapons) പരീക്ഷിക്കുമെന്നും അതുവഴി മാരകമായ വൈറസുകളോ ബാക്ടീരിയകളോ പടർന്നുപിടിച്ച് ലക്ഷക്കണക്കിന് ആളുകൾക്ക് ജീവനഷ്ടം ഉണ്ടാകുമെന്നും ഉള്ള തരത്തിലുള്ള പ്രവചനങ്ങൾ ബാബ വാംഗയുടേതായി അനുയായികൾ പ്രചരിപ്പിച്ചിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (35 minutes ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (39 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (41 minutes ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (42 minutes ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (45 minutes ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (48 minutes ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (49 minutes ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (51 minutes ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (53 minutes ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (57 minutes ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (1 hour ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (1 hour ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (1 hour ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (1 hour ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (1 hour ago)

Malayali Vartha Recommends