കരുനാഗപ്പള്ളിയിൽ ഭിക്ഷാടകർക്ക് നോ എൻട്രി ; ഇനി മുതൽ കടകളിൽ നിന്നോ വീടുകളിൽ നിന്നോ ഒരു അന്യ സംസ്ഥാന ഭിക്ഷാടകാർക്കും ഒരു സഹായവും നൽകേണ്ടതില്ല എന്ന തീരുമാനവുമായി നാട്ടുകാർ ; ഭിക്ഷാടന മാഫിയകൾ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം

സംസ്ഥാനത്തിന് മാതൃകയായി ഭിക്ഷാടകരോട് നോ പറഞ്ഞ് ഒരു നാട്. കഴിഞ്ഞ ദിവസമാണ് കൊല്ലം കരുനാഗപ്പള്ളിയിൽ ജാസ്മിനെന്ന നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത് . ഈ സാഹചര്യത്തിൽ കരുനാഗപ്പള്ളിയിൽ ഭിക്ഷാടകർക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് നാട്ടുകാർ. കരുനാഗപ്പള്ളി എന്ന ഫേസ്ബുക് പേജ് മുൻകൈ എടുത്താണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
ഇനി മുതൽ കടകളിൽ നിന്നോ വീടുകളിൽ നിന്നോ ഒരു അന്യ സംസ്ഥാന ഭിക്ഷാടകാർക്കും ഒരു സഹായവും നൽകേണ്ടതില്ല എന്നതാണ് നാട്ടുകാരുടെ തീരുമാനം.
കുട്ടികളേയും ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെയും കേന്ദ്രികരിച്ച് ഭിക്ഷാടന മാഫിയയുടെ അതിക്രമങ്ങൾ വര്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നാട്ടുകാര് ഇങ്ങനെയൊരു തീരുമാനവുമായി എത്തിയത്. ഭിക്ഷാടകർക്കു പണം നൽകി പ്രോത്‌സാഹിപ്പിക്കരുതെന്നും ഭക്ഷണത്തിന് വേണ്ടിയാണ് യാചിക്കുന്നതെങ്കിൽ കാഴ്ച ചാരിറ്റബിൾ സൊസൈറ്റിയുടെ പദ്ധതിയായ ഭക്ഷണം നിറച്ച ഫ്രിഡ്ജിന്റെ വിശദാംശങ്ങൾ നൽകുക എന്നും മരുന്നാണ് ആവശ്യമെങ്കിൽ താലൂക് ആശുപത്രിയിലേക്ക് അയക്കണം എന്നും നിർദേശമുണ്ട്.
കരുനാഗപ്പള്ളിയിൽ ഏർപ്പെടുത്തിയ ഈ ഭിക്ഷാടന നിരോധനത്തിന്റെ സാഹചര്യത്തിൽ കരുനാഗപ്പള്ളി ഫേസ് ബുക്ക് കൂട്ടായ്മ അഡ്മിന്മാരിൽ ഒരാളായ റിയാസ് റഷീദ് മലയാളിവാർത്തയുമായി നടത്തിയ സംഭാഷണം കേൾക്കാനായി വീഡിയോ കാണു
https://www.facebook.com/Malayalivartha























