Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

ഈ ഭീഷണി വിപത്കരം; ആർ ഗോപീകൃഷ്ണൻ

07 MARCH 2020 03:00 PM IST
മലയാളി വാര്‍ത്ത

ഡല്‍ഹി കലാപം ഏകപക്ഷീയമായി റിപ്പോര്‍ട്ടു ചെയ്തുവെന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാവൺ എന്നീ മലയാളം ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് സ്വതന്ത്രമായ മാധ്യമ പ്രവർത്തനത്തിനു നേർക്കുയർന്ന ഭരണകൂട ഭീഷണിയാണ്. ഇത് ആത്യന്തികമായി നമ്മുടെ ജനാധിപത്യത്തിന് വിപത്കരമാണ്. അത് ഭരണകർത്താക്കൾ തിരിച്ചറിയണം.

സ്വതന്ത്രമായ മാധ്യമ പ്രവർത്തനം ആരോഗ്യമുള്ള ജനാധിപത്യത്തിന്റെ ലക്ഷണമാണ്. അതിനാൽ മാധ്യമ സ്വാതന്ത്ര്യത്തിനു വിലക്കു വീഴുമ്പോൾ അത് ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേൽ മുറുകുന്ന ചങ്ങലയായിത്തന്നെ കരുതണം. രണ്ടു ചാനലുകൾ മാധ്യമങ്ങൾക്ക് കലാപ കാലങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ലക്ഷ്മണരേഖ മറികടന്നു എന്നതാണ് സർക്കാർ നടപടിക്ക് അടിസ്ഥാനം എന്നതു മറക്കുന്നില്ല. എന്നാൽ അതു മറയാക്കി മാധ്യമങ്ങളെ ഒന്നടങ്കം ഭയപ്പെടുത്തി അവയുടെ വായടപ്പിച്ചു കളയാം എന്നു ധരിക്കരുത്.

എല്ലാ കാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങൾക്കു സാംഗത്യമുള്ള നാടാണ് നമ്മുടേത്. അവ പലപ്പോഴും നിശിതവും രൂക്ഷവുമായിരിക്കാം. അത്തരം വിമർശനങ്ങൾ ഉൾക്കൊള്ളാൻ പോന്നവരായിരിക്കണം ഭരണകർത്താക്കൾ. അധികാരം അസഹിഷ്ണുത വളർത്താൻ ഇടയാക്കുമെന്നും അതിനു വളം വച്ചു കൊടുത്താൽ ഭരണാധികാരികൾ രാക്ഷസീയ രൂപം കൈവരിക്കുമെന്നും അറിയാവുന്നതുകൊണ്ടാണ് ജനങ്ങളുടെ പക്ഷത്തുനിന്ന് മാധ്യമങ്ങൾ ശബ്ദമുയർത്തുന്നത്. മാധ്യമങ്ങൾ പറയുന്നത് അപ്രിയ സത്യങ്ങളാകാം. എന്നാൽ നിഷ്പക്ഷമായി അതിലെ നിജസ്ഥിതി പരിശോധിച്ച് നടപടി സ്വീകരിക്കുന്നതാണ് ഉചിതമായ കാര്യം. അല്ലാതെ, അടിയന്തരാവസ്ഥയുടെ കരാള ദിനങ്ങളിലേക്കു പിൻനടക്കുകയല്ല.

വർഗീയ സംഘർഷമോ, കലാപമോ ഉണ്ടാകുന്ന അവസരത്തിൽ അതു പടരാതെ നോക്കുകയെന്നതും മാധ്യമ ധർമമാണ്. എരിതീയിൽ എണ്ണ പകർന്ന് സ്ഥിതിഗതികൾ ആളിക്കത്തിക്കാൻ ഇട നൽകിയാൽ ആ തീയിൽ നിരപരാധികളും അവരുടെ സ്വപ്നങ്ങളുമാകും ചാമ്പലാകുകയെന്നതും ഓർമിക്കണം. സംഘട്ടനത്തിന്റെ രണ്ടറ്റങ്ങളിൽ നിൽക്കുന്നത് ഏതു തരക്കാരുമാകട്ടെ, അവരെ പ്രോത്സാഹിപ്പിക്കലോ, പക്ഷം പിടിക്കലോ മാധ്യമ പ്രവർത്തകരുടെ ജോലിയല്ല.

രാജ്യത്ത് പത്രമാരണ നിയമങ്ങൾ ഏതെല്ലാം കാലത്ത്, ഏതെല്ലാം രൂപത്തിൽ വന്നിട്ടുണ്ട് എന്ന് മാധ്യമ പ്രവർത്തകർക്കറിയാം. അധികാരത്തിലിരിക്കുന്നവർ ആരുതന്നെയായാലും, അവർക്കും അവരുടെ പാർശ്വവർത്തികൾക്കും ഏറ്റവും ആശ്വാസകരമാണ് മാധ്യമങ്ങളില്ലാത്ത അവസ്ഥ. എന്നാൽ അത് അവരെ അധികാരത്തിലേറ്റിയ ജനങ്ങളുടെ വിശാല താല്പര്യമല്ല. കേന്ദ്രത്തിൽ ഭരണം കൈയാളുന്ന ബിജെപിക്ക് വിമർശനങ്ങളോടുള്ള അസഹിഷ്ണുത അറിവുള്ളതാണ്. എന്നാൽ അവരുടെ നേതാക്കളും പ്രവർത്തകരും അടിയന്തരാവസ്ഥയുടെ ഇരകളാകേണ്ടി വന്നത് അന്ന് മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങുണ്ടായിരുന്നതു കൊണ്ടു കൂടിയാണ്. ആ കരാള ദിനങ്ങൾ നാടിനോ, ആ ഭരണാധികാരിക്കോ ഗുണം ചെയ്തില്ലെന്നും പിന്നീടു കണ്ടു. ചെറിയ ശാസനകളിൽ ഒതുക്കേണ്ട കാര്യങ്ങളെ പർവതീകരിച്ച് ചാരിതാർഥ്യം അടയുന്ന ഉദ്യോഗസ്ഥരും ഉപദേഷ്ടാക്കളും ഭരിക്കുന്നവരുടെ വഴിയാണു മുടക്കുന്നത്. അതിന് ജനങ്ങളോ, മാധ്യമങ്ങളോ അല്ല ബലിയാകേണ്ടത്..

ആർ ഗോപീകൃഷ്ണൻ, രക്ഷാധികാരി, കോം ഇന്ത്യ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 120 രൂപയുടെ കുറവ്  (51 minutes ago)

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ  (1 hour ago)

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്  (1 hour ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (2 hours ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (2 hours ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (2 hours ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (3 hours ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (3 hours ago)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തി  (3 hours ago)

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 hours ago)

വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ  (4 hours ago)

പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും  (4 hours ago)

Malayali Vartha Recommends