സൗഭാഗ്യയുടെ വിഡിയോയില്‍ നെഗറ്റീവ് കമന്റ് ഇട്ട ഏക വ്യക്തി ഞാനായിരിക്കും... സൗഭാഗ്യ ഒരു റാങ്ക് ഹോള്‍ഡര്‍ ആണെന്നും അറിയാം, തരംതാഴാന്‍ പാടില്ലായിരുന്നു"! പക്ഷെ ഇന്ന് താര കല്യാണിന് അനുഭവിക്കേണ്ടി വരുന്ന മാനസിക വ്യഥ നന്നായി ഉള്‍ക്കൊള്ളാന്‍ കഴിയുന്നു... താങ്കളുടെ ചിത്രം ദുരുപയോഗം ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം; തുറന്നടിച്ച് ജയ ദിരാജ്

കഴിഞ്ഞ ദിവസമായിരുന്നു രൂക്ഷമായ പ്രതികരണവുമായി നടി താര കല്യാണ്‍ രംഗത്ത് വന്നത്. നര്‍ത്തകിയായ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹത്തിനിടെ പകര്‍ത്തിയ ഒരു വീഡിയോ മോശമായി ചിത്രീകരിച്ച് പ്രചരിപ്പിച്ച ആള്‍ക്കെതിരേയായിരുന്നു താരയുടെ വിമര്‍ശനം. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് എതിരെ ജയ ദിരാജ് എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. ചിത്രം ദുരുപയോഗം ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും താരയുടെ മനസ്സ് തളരരുതെന്നും ജിയ പറയുന്നു. കൂടാതെ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഭാര്യയെ അനുകരിച്ച് ടിക്ടോക്ക് വിഡിയോ ചെയ്ത സൗഭാഗ്യയെക്കുറിച്ചും ജയ പരാമര്‍ശിച്ചു. ആ വിഡിയോ ചെയ്തതിന് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഭാര്യയോട് മാപ്പ് ചോദിക്കാന്‍ മകളോട് പറയണമെന്നും താരാ കല്യാണിനോട് ജയ പറയുന്നുണ്ട്.
ജയ ദിരാജിന്റെ കുറിപ്പ് വായിക്കാം...
താരാ കല്യാണ്‍ മാഡത്തിന്റെ വിഡിയോ കണ്ടപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞു എന്റെ അമ്മ കരയുന്ന പോലെ തോന്നി. സോഷ്യല്‍ മീഡിയ, അതില്‍ വെറിപൂണ്ട് അധിക്ഷേപം നടത്തുന്നത് മലയാളിക്ക് വലിയ ഹരമാണ്. മറ്റുള്ളവരെ കുത്തി നോവിച്ചു കൊണ്ടുള്ള ഒരുതരം സാഡിസ്റ്റിക് സന്തോഷം. എന്റെ മനസ്സ് ഒരു വര്‍ഷം മുന്‍പിലേക്ക് സഞ്ചരിച്ചു. അന്ന് ഞാനൊരു വിഡിയോ കണ്ടു. നിരവധി ലൈക്കുകളും കമന്റുകളും വാരിക്കൂട്ടിയ താരാ ജിയുടെ മകളുടെ വിഡിയോ.
അതില്‍ സൗഭാഗ്യ, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഭാര്യയുടെ വായില്‍ നിന്ന് മീഡിയയ്ക്കു മുന്‍പില്‍ വീണുപോയ ചില അനവസര സംസാരത്തെ (അത് പബ്ലീഷ് ചെയ്യരുതെന്നവര്‍ മീഡിയക്കാരോട് ആവശ്യപ്പെട്ടിരുന്നു )വളച്ചൊടിച്ച് കോമഡി രൂപത്തില്‍ അവതരിപ്പിച്ചു.
ആ പ്രായമായ സ്ത്രീ അവരുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ, കൊച്ചുകുട്ടികളുടെ പോലും പരിഹാസപാത്രമായി. സൗഭാഗ്യ ഒരു റാങ്ക് ഹോള്‍ഡര്‍ ആണെന്നും വളരെ ഇന്റലിജന്റ് ആയ ഒരു കുട്ടിയാണെന്നറിയാം. തരംതാഴാന്‍ പാടില്ലായിരുന്നു. വിവരമില്ലാത്ത ട്രോളന്മാരുടെ നിലവാരത്തിലേക്ക് ആ കുട്ടി കൂപ്പുകുത്തിയത് എന്നെ അദ്ഭുതപ്പെടുത്തി.
ചില മനസ്സുകള്‍ നൊന്താല്‍ തന്നെ അതൊരു ശാപമാണ്. അന്ന് സൗഭാഗ്യയുടെ വിഡിയോയില്‍ നെഗറ്റീവ് കമന്റ് ഇട്ട ഏക വ്യക്തി ഞാനായിരിക്കും. ഇന്ന് താര ജിക്ക് അനുഭവിക്കേണ്ടി വരുന്ന മാനസിക വ്യഥ നന്നായി ഉള്‍ക്കൊള്ളാന്‍ കഴിയുന്നു. താങ്കളുടെ ചിത്രം ദുരുപയോഗം ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഇതൊന്നും കണ്ട് മനസ്സ് തളരരുത്. നന്മകള്‍ ആശംസിക്കുന്നു. പറ്റുമെങ്കില്‍ മിസ്സിസ് അല്‍ഫോന്‍സിനോട് മാപ്പു ചോദിക്കാന്‍ സൗഭാഗ്യയോട് പറയണം. നല്ലൊരു കുടുംബ ജീവിതത്തിന് സൗഭാഗ്യക്ക് എല്ലാ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും.
https://www.facebook.com/Malayalivartha























