മദ്യപിച്ചാൽ കോവിഡ്-19 വൈറസ് ബാധിക്കില്ലയോ? മറുപടിയുമായി ലോകാരോഗ്യ സംഘടന

മദ്യപിച്ചാൽ കോവിഡ്-19 വൈറസ് ബാധിക്കില്ലയോ? ഈ ചോദ്യത്തിന് മറുപടിയുമായി ലോകാരോഗ്യ സംഘടന രംഗത്ത്. മദ്യം കഴിക്കുന്നത് വൈറസിനെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന തരത്തില്‍ ഇന്റര്‍നെറ്റില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്നായിരുന്നു ലോകാരോഗ്യ സംഘടന വിശദീകരണം വന്നിരിക്കുന്നത്.
മാത്രമല്ല ആല്‍കഹോള്‍, ക്ലോറിന്‍ എന്നിവ ദേഹത്ത് സ്‌പ്രേ ചെയ്യുന്നത് കൊണ്ട് ശരീരത്തിനുള്ളില്‍ കയറിപ്പറ്റിയിട്ടുള്ള വൈറസിനെ നശിപ്പിക്കാന്‍ സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ വസ്ത്രത്തെയും കണ്ണ്, വായ തുടങ്ങിയ അവയവങ്ങളും ദോഷകരമായി ബാധിക്കാനിടയുണ്ട്. ഏതെങ്കിലും പ്രതലത്തെ അണുവിമുക്തമാക്കുന്നതിന് ആല്‍കഹോളും ക്ലോറിനും ഉപയോഗപ്രദമാണ്. എന്നാൽ വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരമായിരിക്കണം ഉപയോഗിക്കേണ്ടതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആല്‍കഹോള്‍ അടങ്ങിയിട്ടുള്ള അണുനാശിനികള്‍ കൈകളില്‍ പുരട്ടുക, സോപ്പ്, വെള്ളം ഇവയുപയോഗിച്ച കൈകള്‍ ഇടയ്ക്കിടെ കഴുകുക എന്നിവയാണ് വൈറസിനെ പ്രതിരോധിക്കുന്നതിന് പ്രധാനമായും ചെയ്യേണ്ടത് . ചുടുവെള്ളത്തില്‍ കുളിക്കുന്നത് രോഗത്തെ പ്രതിരോധിക്കാനുതകുന്നുമില്ല. ചൈനയില്‍ നിന്നോ വൈറസ് ബാധയുണ്ടായിട്ടുള്ള രാജ്യങ്ങളില്‍ നിന്നോ വരുന്ന സാധനങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ട് രോഗം വരില്ലെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























