മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് ഒരു വര്‍ഷം വരെ സുരക്ഷിതമായി താമസിക്കാം; ഷെല്‍ട്ടര്‍ ഹോം പദ്ധതിയുമായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ്

മിശ്രവിവാഹിതരായ ദമ്ബതികള്‍ക്ക് ഒരു വര്‍ഷം വരെ സുരക്ഷിതമായി താമസിക്കുവാൻ ഷെല്‍ട്ടര്‍ ഹോം ഒരുങ്ങുന്നു. പദ്ധതിയുമായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് രംഗത്ത്. പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചതായിട്ടും സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ വ്യക്തമാക്കി കഴിഞ്ഞു.
സന്നദ്ധസംഘടനകളുടെ സഹായത്തോടെയാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. മറ്റൊരു മതത്തില്‍ നിന്നോ ജാതിയില്‍ നിന്നോ വിവാഹം ചെയ്യുന്ന യുവതീയുവാക്കള്‍ സാമുദായിക ബഹിഷ്‌കരണം, ഭീഷണി,താമസസൗകര്യം തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് താമസിക്കാന്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ കിട്ടാത്ത അവസ്ഥ. ഈ പശ്ചാത്തലത്തില്‍ ഇത്തരക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും നിയമസഭയില്‍ മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























