മാലിന്യം നിക്ഷേപിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം; അയൽവാസികളുടെ മർദ്ദനമേറ്റ് അഭിഭാഷകൻ കൊല്ലപ്പെട്ടു

മാലിന്യം നിക്ഷേപിക്കുന്നതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ അഭിഭാഷകൻ കൊല്ലപ്പെട്ടു. പുത്തന്‍കാവ് സ്വദേശി എബ്രഹാം വര്‍ഗീസാണ്(66) അയൽവാസികളുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11.45ഓടെയാണ് സംഭവം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പുത്തൻകാവിന് സമീപത്തായിരുന്നു എബ്രഹാം വർഗീസ് സ്ഥിരമായി മാലിന്യം നിക്ഷേപിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രി ഇവിടെ മാലിന്യം നിക്ഷേപിക്കാനെത്തിയതോടെ സമീപവാസികളുമായി തർക്കമുണ്ടായി. തുടർന്ന് ഇരുചക്രവാഹനത്തിൽ തിരിച്ചുപോവുകയായിരുന്ന എബ്രഹാമിനെ പിന്തുടർന്നെത്തിയ രണ്ടുപേർ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.
തിരിച്ചെത്താതായപ്പോള്‍ വീട്ടുകാര്‍ മൊബൈലില്‍ വിളിച്ചു. ഫോണ്‍ എടുത്തയാള്‍ പറഞ്ഞത് വാഹനാപകടത്തില്‍ ഏബ്രഹാമിന് പരുക്കുപറ്റിയെന്നാണ്. ഏബ്രഹാം പിന്നീട് താലൂക്ക് ആശുപത്രിയില്‍ മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha























